Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാട് ; ഷാഫി പറമ്പില്‍ എംപി

വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാട് ; ഷാഫി പറമ്പില്‍ എംപി
ഡല്‍ഹി : വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്ന് ഷാഫി പറമ്പില്‍ എംപി. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തന്റെ തുടര്‍ച്ചക്കാരനെന്ന മേല്‍വിലാസത്തിലാകില്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുക. വികസനത്തില്‍ പുതിയ മാതൃക രാഹുല്‍ മുന്‍പോട്ട് വയ്ക്കുമെന്നും ഷാഫി പറമ്പില്‍ ഡല്‍ഹിയില്‍ പറഞ്ഞു.   പാലക്കാട്ടെ വിജയത്തിന്റെ ക്രെഡിറ്റ് ഒരു വര്‍ഗീയ കക്ഷിക്കും അവകാശപ്പെടാനില്ല. വര്‍ഗീയ വോട്ടുകള്‍ വേണ്ടെന്ന നിലപാടില്‍ തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഷാഫി പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥ പോലും തന്റെ തിരക്കഥയാണെന്ന് പ്രചരിപ്പിച്ചവരാണ് തനിക്കെതിരെ പെട്ടിക്കഥ പ്രചരിപ്പിച്ചതെന്നും ഷാഫി വിമര്‍ശിച്ചു.

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Save your stories

Sign in