Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Women

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരത്ത് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചാക്കയില്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.  തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐ.ബി ഉദ്യോഗസ്ഥ മേഘയാണ് മരിച്ചത്. 24 കാരിയായ മേഘ മധുസൂദനന്‍ പത്തനംതിട്ട സ്വദേശിനിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു വര്‍ഷം മുമ്പാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. ഇന്നലെ രാത്രി ഷിഫ്റ്റിലായിരുന്ന മേഘ രാവിലെയാണ് ജോലി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയത്. പോലിസ് അന്വേഷണം നടത്തി വരികയാണ്. പത്തനംതിട്ട അതിരുങ്കല്‍ സ്വദേശിനിയായ മേഘ മധുസൂദനന്‍ ഫോറന്‍സിക് സയന്‍സ് ബിരുദധാരിയാണ്. എട്ട് മാസം മാത്രം മുമ്പാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ഐബി  ഓഫീസറായി ജോലിയില്‍ ചേര്‍ന്നത്. ചാക്കയിലെ തന്റെ ജോലിസ്ഥലത്തിനടുത്തു തന്നെയായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 194 പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Related articles

See all
Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം; സ്ത്രീസുരക്ഷയുടെ സന്ദേശവുമായി...

Latest News

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; അവകാശ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു മാർച്ച...

Latest News

Sister Sabina wins gold| മൈതാനത്ത് വിസ്മയമായി സിസ്റ്റര്‍ സബിന: തിരുവസ്ത്രത്തില്‍ നഗ്‌നപാദയ...

Save your stories

Sign in