Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ത്യ- പാക് സംഘര്‍ഷം : പിണറായി സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം മാററിവച്ചു

ഇന്ത്യ- പാക് സംഘര്‍ഷം : പിണറായി സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം മാററിവച്ചു
അതിര്‍ത്തിയില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആറു ജില്ലകളിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.എല്‍.ഡി.എഫ് സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ആഘോഷ പരിപാടികളും  അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു . രാജ്യത്തിനെതിരെ നമ്മുടെ അയല്‍ രാജ്യം നടത്തി കൊണ്ടിരിക്കുന്ന ഒളിയുദ്ധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തി സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം നടത്തുന്നത് ഔചിത്യമാണോയെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇതു പരിഗണിച്ചു കൊണ്ടാണ് ഇനി നടക്കേണ്ട ആറു ജില്ലകളിലെ വാര്‍ഷികാഘോഷം റദ്ദാക്കിയത്. ഇതു മറ്റൊരു അവസരത്തില്‍ നടത്തും. എന്നാല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍ പ്രദര്‍ശന മേളകള്‍ നടക്കും എന്നാല്‍ കലാപരിപാടികള്‍ ഒഴിവാക്കും. എല്‍.ഡി.എഫ് വാര്‍ഷികാഘോഷം മാറ്റി വയ്ക്കും ഈ കാര്യം എല്‍.ഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിക്കും.കണ്ണൂര്‍ കലക്ടറേറ്റ് മൈതാനത്തില്‍ എല്‍.ഡി.എഫ് കണ്ണൂര്‍ ജില്ലാ റാലിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in