Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്- കെ.സുധാകരന്‍

ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്- കെ.സുധാകരന്‍
രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കെപിസി സി പ്രസിഡൻ്റ് കെ.സുധാകരൻ എംപി. പഹൽഗാം ആക്രമണത്തിൽ എന്ത് മറുപടിയാണ് പാകിസ്താന് നൽകാൻ കഴിഞ്ഞത്. രാഷ്ട്രത്തിനോടുള്ള ഉത്തരവാദിത്വം കാണിക്കാൻ പറ്റാത്ത പാർട്ടിയാണ് ബി ജെ പി. രാജ്യസ്നേഹം തങ്ങളെ ബിജെപി പഠിപ്പിക്കണ്ട. ചേറ്റൂരിന്റെ അനുസ്മരണം കോൺഗ്രസ്‌ എല്ലാ വർഷവും നടത്താറുണ്ട്. ബിജെപി ആദ്യമായാണ് അനുസ്മരണവുമായി വരുന്നതെന്നും കെ പി സി സി പ്രസിഡൻറ് കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ ഡി സി സി ആസ്ഥാനത്ത് നടന്ന ചേറ്റൂർ ശങ്കരൻ നായർ അനുസ്മരണം കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. ചേറ്റൂർ ശങ്കരൻ നായർ നാടിൻ്റെ അഭിമാനമാണെന്ന് കെ പി സി സി പ്രസിഡൻറ് കെ.സുധാകരൻ എംപി പറഞ്ഞു.പുഷ്പാർച്ചനയ്ക്ക് കെ പി സി സി പ്രസിഡൻറ് നേതൃത്വം നൽകി.ദേവ തീർത്ഥ് എന്ന ഭിന്നശേഷി കാരനായ വിദ്യാർത്ഥി വരച്ച ചേറ്റൂരിൻ്റെ ഛായാചിത്രം ചടങ്ങിൽ വെച്ച് കെ പി സി സി പ്രസിഡൻ്റിന് സമ്മാനിച്ചു, ബി ജെ പി ക്ക് സ്വന്തമായി സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തത് കൊണ്ടാണ് കോൺഗ്രസ് അധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായരെ ഏറ്റെടുക്കാൻ ബി ജെ പി ശ്രമിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in