Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഐജി ഹര്‍ഷിത അട്ടലൂരി വിസ്മയയുടെ വീട്ടിലെത്തി ; രക്ഷിതാക്കളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു

ഐജി ഹര്‍ഷിത അട്ടലൂരി വിസ്മയയുടെ വീട്ടിലെത്തി ; രക്ഷിതാക്കളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു
കൊല്ലം : വിസ്മയ കേസന്വേഷണത്തിന്‍റെ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടലൂരി നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തി. വിസ്മയുടെ രക്ഷിതാക്കളിൽ നിന്ന് നേരിട്ടു വിവരങ്ങൾ ആരാഞ്ഞതിന് ശേഷം ശാസ്താം കോട്ട പോരുവഴിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തും. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണ നിഗമന സാധ്യത ഉയർന്ന പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച വിശദമായ വിലയിരുത്തൽ നടത്തും. റിമാന്‍ഡിലായ ഭര്‍ത്താവ് കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതും ഇയാളുടെ കുടുംബാഗങ്ങളെ ചോദ്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള തുടരന്വേഷണങ്ങൾക്കും രൂപം നൽകും. കഴിഞ്ഞ ജനുവരിയിൽ നിലമേലിലെ വീട്ടിലെത്തി  വിസ്മയെയും സഹോദരൻ വിജിത്തിനെയും കിരൺകുമാർ മർദിച്ചത് ചടയമംഗലം സ്റ്റേഷനിലാണ് ഒത്തുതീർപ്പാക്കിയത്. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ സമ്മർദത്തിലായിരുന്നു കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. ഈ കേസ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് വിസ്മയുടെ പിതാവ് പറഞ്ഞു.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in