Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത്രി പിസി വിഷ്ണുനാഥ്

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത്രി പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: തലസ്ഥാനത്ത് തുടരുന്ന രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചിത്രമേളയില്‍ എട്ട് ചിത്രങ്ങള്‍ക്ക് ഇനിയും പ്രദര്‍ശനാനുമതി നല്‍കാത്ത കേന്ദ്ര മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മന്ത്രി വ്യക്തമാക്കി.

വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍, കേന്ദ്ര മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഈ ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഇളവ് നല്‍കാനോ അല്ലെങ്കില്‍ ഇവ തിരസ്‌കരിക്കാനുള്ള കാരണം വ്യക്തമാക്കാനോ കേന്ദ്ര മന്ത്രാലയം തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സാംസ്‌കാരിക വകുപ്പ് നിയോഗിച്ച വിവിധ അക്കാദമി അധ്യക്ഷന്മാരുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിളിച്ചുചേര്‍ത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.

'ഫെസ്റ്റിവല്‍ ഓഫ് കേരളം' ഉടന്‍   കേരളത്തിന്റെ കലയും സംസ്‌കാരവും പൈതൃകവും ചരിത്രവുമെല്ലാം ലോകത്തിന് മുന്നില്‍ കൃത്യമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഫെസ്റ്റിവല്‍ ഓഫ് കേരളം' സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍ എന്നീ പ്രധാന മെട്രോ നഗരങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലും 'ഫെസ്റ്റിവല്‍ ഓഫ് കേരളം' സംഘടിപ്പിക്കാനാണ് പദ്ധതി. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള എല്ലാ അക്കാദമികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും. പുതുതായി ചുമതലയേറ്റ സാംസ്‌കാരിക സ്ഥാപന അധ്യക്ഷന്മാരുമായി ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഷ്ടമുടി വാട്ടര്‍ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 7 മുതല്‍കൊല്ലത്തിന്റെ ജലസൗന്ദര്യവും സംഗീത വൈവിധ്യവും സാംസ്‌കാരിക പൈതൃകവും ഒത്തുചേരുന്ന അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന 'അഷ്ടമുടി വാട്ടര്‍ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവല്‍' ഒക്ടോബര്‍ 7 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related articles

See all
Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in