ARYADAN SHOUKATH| 'നിലമ്പൂരിന്റെ വികസനത്തിന് ബാപ്പുട്ടിയായി ഒപ്പമുണ്ടാകും': വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ആര്യാടന്‍ ഷൗക്കത്ത്
Jaihind TV News Report
Jaihind TV Web Desk
June 25, 2025
1 min read
•
Updated: June 04, 2026
നിലമ്പൂരിന്റെ വികസനത്തിന് ബാപ്പുട്ടിയായി ഒപ്പമുണ്ടാകുമെന്ന് നിയുക്ത എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത്. ഉപതിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദിരേഖപ്പെടുത്തി.
നിലമ്പൂരിന്റെ വികസനത്തിന് വേണ്ടി മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച് 9 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. ഒമ്പത് മാസ കാലയളവില്‍ സര്‍ക്കാര്‍ എങ്ങനെ സഹകരിക്കുമെന്ന് അറിയില്ല. 2026ല്‍ യു.ഡി.എഫിന്റെ നേത്യത്വത്തിലുള്ള സര്‍ക്കാരുണ്ടായാലേ നിലമ്പൂരിന്റെ വികസനത്തിന് പ്രഥമ പരിഗണന ലഭിക്കൂ എന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
യുഡിഎഫ് നേതാക്കള്‍ക്കൊപ്പം തുറന്ന വാഹനത്തിലാണ് ഷൗക്കത്ത് നന്ദിപറയാന്‍ വിവിധ പഞ്ചായത്തുകളിലെത്തിയത്. ബൈക്ക് റാലിയും വാഹനങ്ങളിലുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അകമ്പടിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, വി.എ കരീം, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചുങ്കത്തറ, പോത്തുകല്‍, നാരോക്കാവ്, വഴിക്കടവ്, എടക്കര, മൂത്തേടം, കരുളായി, അമരമ്പലം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പര്യടനത്തിന് ആവേശകരമായ സ്വീകരണമാണ് ഓരോ കേന്ദ്രത്തിലും ലഭിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10