Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

DR.HARIS CHIRACKAL| 'ഞാന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ്, പ്രശ്‌നം ഉണ്ടായാലേ പരിഹാരം കാണുകയുള്ളോ? - ഡോ.ഹാരിസ് ചിറയ്ക്കല്‍

DR.HARIS CHIRACKAL| 'ഞാന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ്, പ്രശ്‌നം ഉണ്ടായാലേ പരിഹാരം കാണുകയുള്ളോ? - ഡോ.ഹാരിസ് ചിറയ്ക്കല്‍
തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായേക്കാം, എന്നാലും നിലപാടില്‍ തുടരും എന്ന് ഡോ.ഹാരിസ് ചിറക്കല്‍. പരിമിതികളും വിശദാംശങ്ങളും വിദഗ്ധ സംഘത്തെ അറിയിച്ചു. പ്രൊഫഷണല്‍ സൂയിസയിഡ് ഉണ്ടായപ്പോഴാണ് പ്രതികരിച്ചത് എന്നും പ്രതിസന്ധി പരിഹരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയിട്ടില്ല, ബ്യൂറോക്രസിയെ മാത്രമാണ് അന്നും ഇന്നും വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഉപകരണങ്ങള്‍ വേഗത്തില്‍ എത്തി. എങ്ങനെയാണ് ഇപ്പൊ ഇതൊക്കെ എത്തിയത്? പ്രശ്‌നം ഉണ്ടായാലേ പരിഹാരം കാണുകയുള്ളു എന്നാണോ എന്നും അദ്ദേഹം ചോദിച്ചു. ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയതിന് ഡോ.ഹാരിസ് ചിറക്കലിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in