Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പത്മശ്രീ സി.കെ മേനോന് ജൻമനാടിന്‍റെ യാത്രാമൊഴി

പത്മശ്രീ സി.കെ മേനോന് ജൻമനാടിന്‍റെ യാത്രാമൊഴി
ഇന്നലെ അന്തരിച്ച പ്രമുഖ വ്യവസായി പത്മശ്രീ സി.കെ മേനോന് ജന്മനാടിന്‍റെ യാത്രാമൊഴി. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടന്നു. പാറമേക്കാവ് ശാന്തിഘട്ടിൽ പോലീസ് സേനാംഗങ്ങൾ രാജ്യം പത്മശ്രീ നൽകി ആദരിച്ച മനുഷ്യ സ്നേഹിക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചു. മകൻ ജയകൃഷ്ണൻ മേനോനും പേരക്കുട്ടികളും അന്ത്യകർമങ്ങൾ നിർവഹിച്ചു. നേരത്തെ തൃശൂർ പാട്ടുരായ്ക്കലിലെ തറവാട് വീടിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ദേഹത്തിൽ സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള നൂറുകണക്കിന് പേരാണ് അന്തിമോപചാരം അർപ്പിച്ചത്. മുൻ മന്ത്രിമാരായ എം എം ഹസനും കെ സി ജോസഫും ആദ്യാവസാനം ഒപ്പമുണ്ടായിരുന്നു. മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, ടി.എൻ പ്രതാപൻ എം പി തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in