Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രളയവും പ്രകൃതി ദുരന്തങ്ങളും പാഠമാക്കാതെ സർക്കാർ; ക്വാറികളുടെ ദൂരപരിധിയില്‍ ഹൈക്കോടതി വിധി ഇന്ന്

പ്രളയവും പ്രകൃതി ദുരന്തങ്ങളും പാഠമാക്കാതെ സർക്കാർ; ക്വാറികളുടെ ദൂരപരിധിയില്‍ ഹൈക്കോടതി വിധി ഇന്ന്
സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നേരത്തെ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാരിന്‍റെ സത്യവാങ്മൂലം കണക്കിലെടുത്തായിരുന്നു കോടതി നടപടി. ജനവാസകേന്ദ്രത്തില്‍ നിന്നുള്ള ക്വാറികളുടെ ദൂരപരിധി 200 മീറ്റര്‍ വേണമെന്ന ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവിനാണ് ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചിരുന്നത്. എന്നാൽ, പ്രകൃതി ദുരന്തങ്ങളും, പ്രളയവും പാഠമാക്കാതെയാണ് ഹരിത ട്രിബ്യൂണൽ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതെന്ന വിമർശനമുയർന്നിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള ക്വാറികളില്‍ ഭൂരിഭാഗവും 200 മീറ്റര്‍ ദൂരപരിധിയിലല്ല എന്നതിനാല്‍ - ക്വാറി ഉടമകള്‍ക്ക് സഹായകരമാണ് സര്‍ക്കാര്‍ നിലപാട് എന്ന് വിമർശനമുണ്ട്.

Related articles

See all
Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Save your stories

Sign in