Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി; കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം ഉയര്‍ത്തി

ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി; കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം ഉയര്‍ത്തി
കൊല്ലം പൂരത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം 'ഉയര്‍ത്തി. പ്രതിഷേധവും വിമർശനവും ശക്തമാകുന്നു. കൊല്ലം പൂരത്തിന്‍റെ ഭാഗമായുള്ള കുടമാറ്റത്തിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയത്. ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം കാറ്റിൽ പറത്തിയാണ് വീണ്ടും കൊല്ലത്ത് ക്ഷേത്രോത്സവത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായത്. കടയ്ക്കൽ, കോട്ടുക്കൽ ക്ഷേത്ര ങ്ങൾക്ക് പിന്നാലെ കൊല്ലം പൂരത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം 'ഉയര്‍ത്തിയതാണ് പുതിയ വിവാദത്തിനു തിരിതെളിച്ചിരിക്കുന്നത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊല്ലം പൂരത്തിൻ്റെ കുടമാറ്റത്തിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയർത്തിയത്. ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം കാറ്റിൽപ്പറത്തിയാണ് ഈ നീക്കം നടന്നത്. ശ്രീനാരായണ ഗുരു, ബിആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയതിനോടൊപ്പമാണ് ഹെഗ്ഡെ വാറിന്‍റെ ചിത്രവും ഉയർത്തിയത്. പൂരത്തിന്‍റെ ഇന്നലെ നടന്ന കുടമാറ്റത്തിലാണ് ഇത് അരങ്ങേറിയത്. കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ഉത്സവ ആഘോഷ ഭാഗമായ ഗാനമേളയിൽ സിപിഎം ഡിവൈഎഫ്ഐ ചിന്ന'വുമായി വിപ്ലവ ഗാനം ആലപിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് ക്ഷേത്ര ഭരണസമിതിയെ പിരിച്ചു വിട്ടിരുന്നു.കോട്ടുക്കൽ ക്ഷേത്രത്തിലും സമാനമായ രീതിയിൽ ആർഎസ്എസ് ഇടപെടൽ ഉണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് കൊല്ലം പൂരത്തിൽ ആർഎസ്എസ് നേതാവിന്റെ ചിത്രമുയർത്തി പുതിയ വിവാദത്തിന് കളമൊരുക്കിയിരിക്കുന്നത്.ക്ഷേത്രോത്സവങ്ങളിലെ സിപിഎം ബിജെപി ആർഎസ്എസ് ഇടപെടലുകൾക്കെതിരെ വ്യാപക പ്രതിഷേധം അലയടിക്കുകയാണ്

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in