Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

HIGHCOURT| കണ്ടെയ്‌നറില്‍ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി

HIGHCOURT| കണ്ടെയ്‌നറില്‍ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി
കണ്ടെയ്‌നറില്‍ എന്തെന്ന ചോദ്യവുമായി ഹൈക്കോടതി. കൊച്ചിയില്‍ മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയ്‌നറുകളില്‍ മുഴുവന്‍ എന്തായിരുന്നുവെന്ന വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ജനങ്ങളെ ബാധിക്കുന്ന കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചി തീരത്തടിഞ്ഞ കപ്പലിന്റെ അപകടവിവരങ്ങള്‍ അടക്കമുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആവാസവ്യവസ്ഥയെ കപ്പല്‍ അപകടം എങ്ങനെ ബാധിച്ചുവെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. കണ്ടെയ്‌നറുകളില്‍ എന്താണെന്ന വിവരങ്ങളും പൊതുജനങ്ങള്‍ക്ക് നല്‍കണമെന്ന് കോടതി അറിയിച്ചു. കൊച്ചിയുടെ പുറംകടലില്‍ ചരക്കുകപ്പല്‍ മുങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഗുരുതര സമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയ സംഭവത്തെ സര്‍ക്കാര്‍ നിസാരമായി കാണുകയാണ്്. . ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ ഉടന്‍ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്‌നര്‍ കപ്പലില്‍ കയറ്റിയതിലുള്ള അപാകതയാണോ അപകടത്തിനു പിന്നിലെന്ന് അടക്കം പരിശോധിക്കണം. മീനുകളുടെ പ്രജനനത്തെപോലും ബാധിക്കുന്നതാണ് കണ്ടെയ്‌നര്‍ അപകടം. ഈ അവസരത്തിലാണ് കോടതി നിര്‍ണായക ഇടപെടല്‍ നടത്തിയത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in