Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുത്തശ്ശിയെ പേരമകന്‍ കൊന്ന കേസ്: പ്രതി അറസ്റ്റില്‍

മുത്തശ്ശിയെ പേരമകന്‍ കൊന്ന കേസ്: പ്രതി അറസ്റ്റില്‍
കണ്ണൂര്‍ പയ്യന്നൂരില്‍ മര്‍ദനമേറ്റ് വയോധിക മരിച്ച സംഭവത്തില്‍ കൊച്ചുമകന്‍ അറസ്റ്റില്‍. കണ്ടങ്കാളിയിലെ മണിയറ വീട്ടില്‍ കാര്‍ത്ത്യായനി അമ്മയുടെ മരണവുമായി ബന്ധപ്പെട്ടാണ് കൊച്ചുമകന്‍ റിജുവിനെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8.30 യോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ 11 ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ പയ്യന്നൂരില്‍ കൊച്ചു മകന്റെ മര്‍ദ്ദനമേറ്റാണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചത്. പയ്യന്നൂര്‍ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മണിയറ കാര്‍ത്യായനി അമ്മ (88) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 മണിയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. മക്കള്‍: ലീലാവതി, ഗംഗന്‍. ഇക്കഴിഞ്ഞ 11 ന് ഉച്ചക്ക് 2.10 മണിക്കാണ് കേസിനാസ്പദമായസംഭവം. വീട്ടില്‍ താമസിക്കുന്ന വിരോധത്തില്‍ മുത്തശ്ശിയെ തടഞ്ഞുവെച്ച് കൈ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും തള്ളി നിലത്തിടുകയും ചെയ്തുവെന്ന വയോധികയെ പരിചരിക്കുന്ന ഹോം നഴ്സ് ഉദയഗിരി തെമ്മാര്‍ക്കാട് സ്വദേശിനി അമ്മിണി രാധാകൃഷ്ണന്റെ പരാതിയിലാണ് പയ്യന്നൂര്‍ കണ്ടങ്കാളിയിലെ ലീലാവതിയുടെ മകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in