GOVERNOR| ഭാരതാംബ വിവാദം ആളിക്കത്തിച്ച് ഗവര്‍ണര്‍; പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ചു തടഞ്ഞു
Jaihind TV News Report
Jaihind TV Web Desk
June 25, 2025
1 min read
•
Updated: June 05, 2026
ഭാരതാംബ വിവാദം ആളിക്കത്തിച്ച് ഗവർണർ. പ്രതിഷേധങ്ങളെ വെല്ലുവിളിച്ച് ഗവർണർ സർവ്വകലാശാല സെനറ്റ് ഹാളിൽ
ശ്രീപത്മനാഭ സേവാ സമിതി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു. കെഎസ്‌യു, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് തടഞ്ഞാണ് ഗവർണർ ചടങ്ങിന് എത്തിയത്. ഗവർണറുടെ ഭരണഘടനാ വിരുദ്ധമായ നടപടിക്കെതിരെ വലിയ പ്രതിഷേധവും സംഘർഷാവസ്ഥയും ആണ് സർവ്വകലാശാല ആസ്ഥാനത്ത് അരങ്ങേറിയത്. ഭാരതാംബചിത്രം അനുവദിക്കാൻ ആകില്ല എന്ന സർവകലാശാല രജിസ്റ്റാറുടെ
വിലക്ക് ലംഘിച്ചാണ് സംഘാടകർ പരിപാടി സംഘടിപ്പിച്ചത്.
പ്രതിഷേധങ്ങളെ തുടർന്ന് ഉപേക്ഷിച്ചു എന്നറിയിച്ചിരുന്ന പരിപാടിയിലേക്ക് ഒരു മണിക്കൂർ വൈകി ഗവർണർ എത്തി വിവാദം ആളിക്കത്തിച്ച് പങ്കെടുക്കുകയായിരുന്നു. സർക്കാർ പരിപാടികളിൽ ആർഎസ്എസിൻ്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതിൽ ഗവർണറെ എതിർപ്പ് അറിയിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് സർവകലാശാല ആസ്ഥാനത്ത് ഗവർണർ ഭാരതാംബ ചിത്രം ഉപയോഗിച്ച്
വിവാദം ആളിക്കത്തിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10