Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സി വിവാദത്തിൽ അന്വേഷണം കടുപ്പിക്കാൻ സർക്കാർ; അർജന്റീന ഇടപാടിൽ എസ്ഐടി അന്വേഷണത്തിന് നീക്കം

മെസ്സി വിവാദത്തിൽ അന്വേഷണം കടുപ്പിക്കാൻ സർക്കാർ; അർജന്റീന ഇടപാടിൽ എസ്ഐടി അന്വേഷണത്തിന് നീക്കം

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളിൽ അന്വേഷണം വ്യാപിപ്പിക്കാൻ സർക്കാർ നീക്കം. കായികവകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ച് അന്വേഷണം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്.

മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലവിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. അന്വേഷണം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എസ്ഐടി രൂപീകരിക്കാനാണ് സർക്കാർ നീക്കം. കായികവകുപ്പ് സെക്രട്ടറി എൻ. പ്രശാന്ത് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വിദേശ പണമിടപാട്, കള്ളപ്പണ ഇടപാട്, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം, ചട്ടലംഘനം, വിശ്വാസവഞ്ചന തുടങ്ങിയ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തിരുന്നു.

എസ്ഐടി അന്വേഷണത്തിന് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് കായികവകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രി അടുത്ത ദിവസം ആഭ്യന്തര മന്ത്രിക്ക് കൈമാറിയേക്കുമെന്നാണ് വിവരം. ഇതോടെ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതിനുള്ള ഇടപാടുകളിലെ ക്രമക്കേടുകളിൽ ആഭ്യന്തരവകുപ്പിന്റെ അന്വേഷണത്തിനും വഴിയൊരുങ്ങും.

 നികുതി വെട്ടിപ്പ് ആരോപണത്തിലും അന്വേഷണം
അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ ഉയർന്ന 22.68 കോടി രൂപയുടെ നികുതി വെട്ടിപ്പ് ആരോപണത്തിലും ജിഎസ്ടി പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിവരികയാണ്. ജിഎസ്ടി അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയായതിന് പിന്നാലെ അർജന്റീന ഇടപാടുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കാനാണ് സർക്കാർ നീക്കം. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദമായി പരിശോധിക്കാനാണ് എസ്ഐടി അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഗുരുതര ആരോപണങ്ങളിൽ സമഗ്ര അന്വേഷണം
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ, സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ, വിവിധ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണപരിധിയിൽ ഉൾപ്പെടും. വിദേശ പണമിടപാടുകളും കള്ളപ്പണ ഇടപാടുകളും ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ വ്യക്തത വരുത്തുന്നതിനായി വിശദമായ പൊലീസ് അന്വേഷണം വേണമെന്നാണ് കായികവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിലെ പ്രധാന ശുപാർശ.

എസ്ഐടി രൂപീകരണവുമായി ബന്ധപ്പെട്ട് സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുന്നതോടെ മെസ്സി വിവാദത്തിലെ അന്വേഷണം കൂടുതൽ വിപുലമാകുമെന്നാണ് സൂചന.

Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in