Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കളം മാറി സ്വർണവിപണി! പവന് 2160 രൂപ കൂടി വില വീണ്ടും ലക്ഷത്തിലേക്ക്!

കളം മാറി സ്വർണവിപണി! പവന് 2160 രൂപ കൂടി വില വീണ്ടും ലക്ഷത്തിലേക്ക്!

കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കുറഞ്ഞ സ്വർണവിലയിൽ സംസ്ഥാനത്ത് വീണ്ടും വർധനവ്. പവന് 2160 രൂപയും ഗ്രാമിന് 270 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,08,960 രൂപയായി ഉയർന്നു.

22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,620 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം സ്വർണവിലയിൽ പവന് 4,720 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ഇന്ന് വില വീണ്ടും ഉയർന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വിപണി വില.

ഈ മാസത്തെ സ്വർണ നിരക്കുകൾ (പവൻ വില):

  • ജൂൺ 1- 1,14,560 രൂപ

  • ജൂൺ 2- 1,14,560 രൂപ

  • ജൂൺ 3- 1,14,560 രൂപ

  • ജൂൺ 4- 1,14,480 രൂപ

  • ജൂൺ 5- 1,14,200 രൂപ

  • ജൂൺ 6 - 1,14,200 രൂപ

  • ജൂൺ 7 - 1,14,200 രൂപ

  • ജൂൺ 8 - 1,11,240 രൂപ

  • ജൂൺ 9- 1,12,320 രൂപ

  • ജൂൺ 11- 1,06,800 രൂപ

  • ജൂൺ 12- 1,08,960 (ഇന്ന്)


Related articles

See all
Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Save your stories

Sign in