KANNUR| 'ഗാന്ധി അടുക്കളയിലല്ല, അരങ്ങത്താണ്'; കണ്ണൂര്‍ മലപ്പട്ടത്ത് ഇന്ന് ഗാന്ധി ശില്പ അനാച്ഛാദനം
Jaihind TV News Report
Jaihind TV Web Desk
June 24, 2025
1 min read
•
Updated: June 04, 2026
കണ്ണൂർ മലപ്പട്ടത്ത് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധിയാത്രയും ഗാന്ധി ശില്പ അനാഛാദനവും ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നടക്കും. ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് മലപ്പട്ടം ഗവ. സ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന യാത്ര മലപ്പട്ടം സ്ക്വയറിൽ സമാപിക്കും. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്,, കെ പി സി സി വർക്കിംഗ് പ്രസിഡൻ്റുമാരായ പി.സി. വിഷ്ണുനാഥ് എംഎൽഎ, എ.പി. അനിൽകുമാർ എം എൽ എ , ഷാഫി പറമ്പിൽ എം പി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽഎ തുടങ്ങി പ്രമുഖ നേതാക്കൾ സംബന്ധിക്കും. മലപ്പട്ടം അടുവാ പുറത്ത് ഗാന്ധി സ്തൂപം തകർത്ത സി പി എം നടപടിയിൽ പ്രതിഷേധിച്ചാണ് ശില്പ്പം അനാച്ഛാദനം ഉൾപ്പടെയുള്ള പരിപാടി സംഘടിപ്പിക്കുന്നത്.
ഗാന്ധി സ്തൂപം അടുക്കളയിൽ പോലും നിർമിക്കാൻ വിടില്ല എന്ന് പറഞ്ഞ മലപ്പട്ടത്തെ സി പി എമ്മിൻ്റെ ന്റെ ഗാന്ധി നീന്ദക്കെതിരെയും, നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റുന്ന കേന്ദ്ര ഗവണ്മെന്റ് നയത്തിനെതിരെയും ഗാന്ധി അടുക്കളയിലല്ല അരങ്ങത്താണ്, ഒന്നല്ല ഒരായിരം ഗാന്ധി നെഹ്‌റു ഭവനങ്ങൾ എന്ന യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച പരുപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മലപ്പട്ടം സെന്ററിൽ നടക്കും. കെ പി സി സി പ്രസിഡന്റ്റ് സണ്ണി ജോസഫ് എം ഏൽ എ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സനീഷ് പി ആറിന് കൈമാറി ഉദ്ഘാടനം നിർവ്വഹിക്കും. കോൺഗ്രസ്,യൂത്ത് കോൺഗ്രസ് ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10