Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'സി.പി.എമ്മില്‍ ബൂര്‍ഷ്വാ ദുര്‍ഗന്ധം; പിണറായിക്ക് അറിയുന്നത് പകയും പ്രതികാരവും മാത്രം': രൂക്ഷവിമര്‍ശനവുമായി ജി. സുധാകരൻ

'സി.പി.എമ്മില്‍ ബൂര്‍ഷ്വാ ദുര്‍ഗന്ധം; പിണറായിക്ക് അറിയുന്നത് പകയും പ്രതികാരവും മാത്രം': രൂക്ഷവിമര്‍ശനവുമായി ജി. സുധാകരൻ

ചേര്‍ത്തല: സി.പി.എം സംസ്ഥാന നേതൃത്വത്തിനും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ ആക്രമണവുമായി മുന്‍ മന്ത്രിയും എം.എല്‍.എയുമായ ജി. സുധാകരന്‍. ചേര്‍ത്തലയില്‍ ആര്‍.എം.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കെ. രമ എം.എല്‍.എയ്ക്കും ജി. സുധാകരനും നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ തുറന്നടിക്കല്‍.

സി.പി.എമ്മില്‍ നിലവില്‍ കമ്മ്യൂണിസത്തിന്റെ സുഗന്ധമില്ലെന്നും പകരം ബൂര്‍ഷ്വാ ദുര്‍ഗന്ധമാണ് ഉള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. 'ഉടുതുണിക്ക് മറുതുണിയില്ലാതെ നടന്നവര്‍ ഇപ്പോള്‍ വലിയ സമ്പന്നരാണ്. സി.പി.എം നേതാക്കള്‍ ഇപ്പോള്‍ സാധാരണക്കാരുടെ വീടുകളിലല്ല പോകുന്നത്, സമ്പന്നരുടെ വീടുകളിലാണ് ഭക്ഷണം. 45,000 പാര്‍ട്ടി അംഗങ്ങളുടെ സ്വത്ത് പരിശോധിച്ചിട്ട് എന്ത് ചെയ്യാനാണ്? പരിശോധന നടത്തി ആര്‍ക്കും അനധികൃത സ്വത്തില്ലെന്ന് പ്രമേയം പാസാക്കാനാണോ ഉദ്ദേശിക്കുന്നത്?' സുധാകരന്‍ ചോദിച്ചു. വിജയരാഘവന് പൊളിറ്റ് ബ്യൂറോയില്‍ എത്താന്‍ കഴിയുമെങ്കില്‍ തനിക്കും എത്താമായിരുന്നുവെന്നും, സെക്രട്ടേറിയറ്റില്‍ സ്ഥാനം വേണ്ടെന്ന് പറഞ്ഞ ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകത്തെയും പരാമര്‍ശിച്ച സുധാകരന്‍, 52 വെട്ട് വെട്ടി ഒരാളെ കൊലപ്പെടുത്തിയത് എന്ത് കുറ്റത്തിനാണെന്ന് പിണറായി വിജയന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ആരോപിച്ചു. 'കേരളത്തില്‍ ഇത്രയും മൃഗീയമായ കൊലപാതകം നടന്നിട്ടുണ്ടോ? ഒരു മൃഗത്തെ കൊല്ലാന്‍ പോലും ഇത്രയധികം വെട്ടില്ല. ടി.പിയുടെ കൊലപാതകം സാംസ്‌കാരിക കേരളം മറക്കില്ല, സംഭവത്തില്‍ ഇന്നുവരെ സി.പി.എം മാപ്പ് പറഞ്ഞിട്ടുമില്ല.' കൃഷ്ണപിള്ള സ്മാരകം തകര്‍ത്തപ്പോള്‍ അറിഞ്ഞ ഉടനെ ഒരാള്‍ 75 കിലോമീറ്റര്‍ സഞ്ചരിച്ച് അവിടെ വന്നത് ഉദ്ദേശിച്ച പോലെ തകര്‍ത്തോ എന്നറിയാനാണെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയന് മാര്‍ക്‌സിസ്റ്റ് ടെക്‌നോളജി അറിയില്ലെന്നും പകയും പ്രതികാരവും മാത്രമാണ് അറിയുന്നതെന്നും ജി. സുധാകരന്‍ പറഞ്ഞു. പിണറായിയും ഗോവിന്ദനും വിജയരാഘവനും തലകുത്തി നിന്നിട്ട് പോലും താന്‍ 28,000 വോട്ടിനാണ് വിജയിച്ചത്. ആ വോട്ടുകളില്‍ കുത്തക മുതലാളിയോ ജന്മിയോ അധിനിവേശ ചാരന്മാരോ ഇല്ലെന്നും എല്ലാം സാധാരണക്കാരുടെ വോട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സീസറിനെ അവസാനം കുത്തിയത് ബ്രൂട്ടസാണ്. പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. ഇത്തരത്തിലുള്ള ഭ്രാന്തന്‍ മനോഭാവം രാഷ്ട്രീയക്കാര്‍ക്ക് പാടില്ല' എന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ചേര്‍ത്തല നഗരസഭ ഓഫീസിന് മുന്‍വശം നടന്ന സ്വീകരണ സമ്മേളനത്തില്‍ ആര്‍.എം.പി.ഐ ജില്ലാ സെക്രട്ടറി വയലാര്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍. വേണുവും, കേന്ദ്രകമ്മിറ്റി അംഗം കെ.കെ. രമ എം.എല്‍.എയും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Save your stories

Sign in