Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ARYADAN SHOUKATH| 'തികഞ്ഞ വിജയപ്രതീക്ഷ; സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരായ വിലയിരുത്തലുണ്ടാവും'-ആര്യാടന്‍ ഷൗക്കത്ത്

ARYADAN SHOUKATH| 'തികഞ്ഞ വിജയപ്രതീക്ഷ; സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരായ വിലയിരുത്തലുണ്ടാവും'-ആര്യാടന്‍ ഷൗക്കത്ത്
തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും എല്ലാ പഞ്ചായത്തിലും- നഗരസഭയിലും വലിയ ഭൂരിപക്ഷം ഉണ്ടാവുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. കേരള ജനത ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത.് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരായ വിലയിരുത്തലുണ്ടാവും. അന്‍വറിന്റെ ക്രോസ് വോട്ട് ആരോപണത്തില്‍ പ്രതികരിക്കുന്നില്ലെന്നു്ം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങാന്‍ മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഷൗ്ക്കത്ത് പ്രതികരിച്ചത്. ഇന്ന് രാവിലെ 8 ന് ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. ആദ്യം നാല് ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടര്‍ന്ന് 14 ടേബിളുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും. ആദ്യം പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിതുടങ്ങുന്നത്. UDF ആധിപത്യമുള്ള വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിലെ വോട്ടുകളാണ ആദ്യ 8 റൗണ്ടുകളില്‍ എണ്ണുക. ഇവിടങ്ങളില്‍ നിന്നും വ്യക്തമായ ലീഡ് UDF പ്രതീക്ഷിക്കുന്നുണ്ട്. തുടര്‍ന്ന് LDF ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണും.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in