Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ സുധാകരന്‍ എംപിയുടെ കൊവിഡ് കെയർ പദ്ധതിയിലൂടെ സൗജന്യ വാക്സിനേഷന്‍; ആദ്യം രജിസ്റ്റർ ചെയ്യുന്ന 2000 പേർക്ക്

കെ സുധാകരന്‍ എംപിയുടെ കൊവിഡ് കെയർ പദ്ധതിയിലൂടെ സൗജന്യ വാക്സിനേഷന്‍; ആദ്യം രജിസ്റ്റർ ചെയ്യുന്ന 2000 പേർക്ക്
കണ്ണൂർ : കെ സുധാകരന്‍ എംപിയുടെ കൊവിഡ് കെയർ പദ്ധതികളുടെ ഭാഗമായി  പാർലമെന്‍റ് മണ്ഡലത്തില്‍ സൗജന്യ വാക്സിനേഷന്‍ നല്‍കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന രണ്ടായിരം പേർക്കാണ് കൊവിഷീൽഡ് വാക്സിനേഷൻ നൽകുന്നത്. സെപ്റ്റംബർ 20 തിങ്കളാഴ്ചയാണ് വാക്സിനേഷന്‍. കണ്ണൂർ ജൂബിലി ഹാൾ, തളിപ്പറമ്പ് - റിക്രിയേഷൻ ക്ലബ് ഹാൾ (കോടതിക്ക് സമീപം), പേരാവൂർ  ഗവണ്‍മെന്‍റ് യുപിഎസ് വിളക്കോട് (മുഴക്കുന്ന് പഞ്ചായത്ത് ) എന്നീ കേന്ദ്രങ്ങളില്‍ വെച്ചാണ് വാക്സിനേഷൻ നൽകുന്നത്. ആദ്യഡോസ് സ്വീകരിച്ചവർക്കും രണ്ടാം ഡോസ് ആവശ്യമുള്ളവർക്കും താഴെക്കാണുന്ന ലിങ്കിലൂടെ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. https://forms.gle/ywvsH6hi1qhZpkXm9 നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ & ഷെയർ ഇന്‍റർനാഷനൽ ഫൗണ്ടേഷനും സി.പി സാലിഹ് നേതൃത്വം കൊടുക്കുന്ന സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷൻ ഹെൽപ്പ് ലൈൻ നമ്പർ : 9495942402,  9074759196, 9895535015, 9895883832

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in