Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

KOTTAYAM| കോട്ടയത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്: പ്രതി പിടിയില്‍

KOTTAYAM| കോട്ടയത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്: പ്രതി പിടിയില്‍
കോട്ടയം ചങ്ങനാശ്ശേരിയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശി മനു ദശരഥന്‍ എന്നയാളാണ് പിടിയിലായത്. ചങ്ങനാശ്ശേരി വട്ടപ്പള്ളി ഭാഗത്തുള്ള പ്രഭു ബാലാജി എന്ന പലചരക്കു ഹോള്‍സെയില്‍ കടയില്‍ വന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ്് നടത്തിയത്. ഹോള്‍സെയില്‍ കടയിലെത്തിയ ഇയാള്‍ കുടുംബ ശ്രീ പ്രവര്‍ത്തര്‍ക്ക് വിതരണം ചെയ്യുന്നതിനായി 1250 കിലോ പഞ്ചസാരയും, 29 ചാക്ക് അരിയും, 10 പെട്ടി വെളിച്ചെണ്ണയും ഉള്‍പ്പെടെ 21,9775 രൂപയുടെ സാധനങ്ങള്‍ വാങ്ങിയതിന് ശേഷം പണം നല്‍കാതെ കടന്നു കളയുകയായിരുന്നു. തുടര്‍ന്നാണ് കടയുടമ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചത്. ഇയാള്‍ കേരളത്തിലെ പല സ്ഥലങ്ങളിലും സമാന രീതിയിലുളള തട്ടിപ്പുകള്‍ നടത്തിയിട്ടുളളതായി വിവരം ലഭിച്ചിട്ടുണ്ട്. കടയുടമയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുളന്തുരുത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ; പുതുപ്പള്ളിയ...

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Save your stories

Sign in