Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

മുന്‍ മന്ത്രി  സി എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
CN Balakrishnan മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. 84 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുന്‍ യുഡിഎഫ് മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന  സി എന്‍ ബാലകൃഷ്ണന്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ്  ജയിച്ചത്. ദീര്‍ഘകാലം തൃശൂര്‍ ഡിസിസി പ്രസിഡന്‍റും കെപിസിസി ട്രഷററുമായിരുന്നു. തൃശ്ശൂർ പുഴയ്ക്കൽ ചെമ്മങ്ങാട്ട് വളപ്പിൽ നാരായണന്റെയും പാറു അമ്മയുടെയും മകനായി 1936ലായിരുന്നു സി.എൻ ബാലകൃഷ്ണന്റെ ജനനം. പുഴയ്ക്കൽ ഗ്രാമീണ വായനശാലയിലെ ലൈബ്രേയിയനായിരുന്ന അദ്ദേഹം വിനോബ ഭാവേയുടെ ഭൂദാൻ യജ്ഞത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. 2011 ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചതും വടക്കാഞ്ചേരിയിൽ സിപിഎമ്മിനെ പരാജയപ്പെടുത്തി സഭയിൽ എത്തിയതും. തൃശ്ശൂർ ഡിസിസി പ്രസിഡന്റും വൈസ് പ്രസിഡന്റും കെപിസിസി ട്രഷററുമായി പ്രവർത്തിച്ച അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് സംഘാടക മികവാണ്. കരുണാകരൻ സപ്തതി സ്മാരക മന്ദിരം എന്നപേരിലുള്ള തൃശ്ശൂർ ഡി.സി.സി ഓഫീസ്, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹർലാൽ കൺവെൻഷൻ സെന്റർ തുടങ്ങിയവയുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയതും അദ്ദേഹത്തിന്റെ സംഘാടക മികവിന് ഉദാഹരണങ്ങളാണ്. മിൽമ വരുന്നതിന് ഏറെ മുമ്പ് തന്നെ തൃശ്ശൂരിൽ ക്ഷീര കർഷകസംഘം രൂപവത്കരിച്ച് പാ്ക്കറ്റ് പാൽ വിതരണം നടത്താൻ നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. അനാരോഗ്യംമൂലം ഏറെനാളായി പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. തങ്കമണിയാണ് ഭാര്യ See Also : സി.എൻ.ബാലകൃഷ്ണന്റെ നിര്യാണത്തോടെ നഷ്ടമായത് ഏറ്റവും അടുത്ത ജ്യേഷ്ഠ സഹോദരനെ എന്ന് രമേശ് ചെന്നിത്തല

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in