Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രവാസി മലയാളിക്കെതിരെ കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രവാസി മലയാളിക്കെതിരെ കേസെടുത്ത് പൊലീസ്
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രവാസി മലയാളിക്കെതിരെ കേസ്. കോഴിക്കോട് കരിമ്പനപ്പാലം സ്വദേശി ബിബിത്ത് കോഴിക്കളത്തിലിനെതിരെയാണ് പൊലീസ് കേസെടുത്തത്. സിപിഎം വടകര ഏരിയ കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയില്‍ സാമൂഹിക സ്പര്‍ധ സൃഷ്ടിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയവകുപ്പുകളാണ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ട ഫേസ്ബുക്ക് പോസ്റ്റ് സാമൂഹിക സ്പര്‍ദ സൃഷ്ടിക്കുമെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ബിബിത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. ദീര്‍ഘകാലം ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയായിരുന്ന ബിബിത് പിന്നീട് സിപിഎമ്മുമായി തെറ്റുകയായിരുന്നു.

Related articles

See all
Popular News

വടകര എംഡിഎംഎ കേസ്: അറസ്റ്റിലായ രണ്ട് അധ്യാപികമാർ ഇടതുസംഘടനാ ഭാരവാഹികള്

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Save your stories

Sign in