Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

THENNALA BALAKRISHNAPILLAI| മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

THENNALA BALAKRISHNAPILLAI| മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായിരുന്ന അദ്ദേഹം മൂന്ന് തവണ രാജ്യസഭാംഗമായിട്ടുണ്ട്. കെ.പി.സി.സിയുടെ മുന്‍ പ്രസിഡന്റും മുന്‍ രാജ്യസഭാംഗവുമായിരുന്ന അദ്ദേഹം പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ ശൂരനാട് ഗ്രാമത്തില്‍ തെന്നല എന്‍.ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാര്‍ച്ച് പതിനൊന്നിന് ജനിച്ചു. തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബി.എസ്.സിയില്‍ ബിരുദം പഠനം പൂര്‍ത്തിയാക്കി. കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായി പ്രവര്‍ത്തിച്ച തെന്നല പിന്നീട് കൊല്ലം ഡി.സി.സിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1962 മുതല്‍ കെ.പി.സി.സി അംഗമായിരുന്നു. 1977-ലും 1982-ലും അടൂരില്‍ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയര്‍ന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്കിന്റെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1998-ല്‍ സ്ഥാനമൊഴിഞ്ഞ വയലാര്‍ രവിക്ക് പകരമായാണ് തെന്നല ആദ്യമായി കെ.പി.സി.സി പ്രസിഡന്റാകുന്നത്. 2001-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് വന്‍ വിജയം നേടി. 2004-ല്‍ കെ. മുരളീധരന്‍ എ.കെ. ആന്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടര്‍ന്ന് താത്കാലിക പ്രസിഡന്റായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെ.പി.സി.സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് പുതിയ പ്രസിഡന്റായി നിയമിച്ച 2005 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

Related articles

See all
Latest News

THENNALA BALAKRISHNAPILLAI| കോണ്‍ഗ്രസിന്‍റെ സൗമ്യ സാന്നിധ്യത്തിന് വിട

Latest News

കൂടുതല്‍ കണ്ടയ്‌നറുകള്‍ തെക്കന്‍ തീരത്തേക്ക്; ജാഗ്രത തുടരണമെന്ന് അറിയിപ്പ്

Latest News

കൊല്ലത്തെയും കണ്ണൂരിനെയും കേന്ദ്രീകരിച്ച് ബജറ്റ്: രാഷ്ട്രീയ വികസനമോ? നാടിനോടുള്ള കരുതലോ?

Latest News

ലൈംഗിക പീഡന കേസ്: മുകേഷ് രാജി വെക്കണം, മഹിളാ കോണ്‍ഗ്രസില്‍ മാർച്ചില്‍ പ്രതിഷേധമിരമ്പി

Save your stories

Sign in