Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് 19 : കണ്ണൂരിൽ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു

കൊവിഡ്  19 : കണ്ണൂരിൽ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മരണം ഹൃദയാഘാതത്തെ തുടർന്നെന്ന് ഡോക്ടർമാർ വ്യക്തമാക്കി.  മയ്യിൽ ചേലേരിയിലെ അബ്ദുൾ ഖാദർ ആണ് മരിച്ചത്. 65 വയസ്സായിരുന്നു ഇയാൾക്ക്. ഈ മാസം 21 ന് ഷാർജയിൽ നിന്നെത്തിയ അബ്ദുൾ ഖാദർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയായിരുന്നു. കുഴഞ്ഞ് വീണ ഇദ്ദേഹത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഈ മാസം 21 നു നാട്ടിൽ എത്തിയ ഇദ്ദേഹം അന്ന് മുതൽ ഹോം ക്വാറൻറീനിൽ ആയിരുന്നു. വീട്ടിൽ എത്തുന്നതിന് മുന്നെ തന്നെ ബന്ധുക്കളെയെല്ലാം മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധന ഫലം ഇതു വരെ ലഭിച്ചിട്ടില്ല. അത് വേഗത്തിൽ ലഭ്യമാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരോട് കണ്ണൂർ ഡിഎംഒ ആവശ്യപ്പെട്ടിറ്റുണ്ട്.

Related articles

See all
Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Latest News

കണ്ണൂരില്‍ വീണ്ടും ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്

Latest News

'ബോംബ് നിർമാണ പരിശീലന കേന്ദ്രത്തിന്‍റെ പ്രിന്‍സിപ്പല്‍ സ്ഥലം എം.എല്‍.എ' ; പൊന്ന്യം സ്ഫോടനത...

Save your stories

Sign in