Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Ernakulam- Nilambur Memu| എറണാകുളം-നിലമ്പൂര്‍ പുതിയ മെമു സര്‍വീസ് നിലമ്പൂരിലെത്തി; ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം

Ernakulam- Nilambur Memu|  എറണാകുളം-നിലമ്പൂര്‍ പുതിയ മെമു സര്‍വീസ് നിലമ്പൂരിലെത്തി; ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം
നിലമ്പൂര്‍: എറണാകുളത്ത് നിന്ന് നിലമ്പൂരിലേക്ക് സര്‍വീസ് ആരംഭിച്ച പുതിയ മെമു ട്രെയിനിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആവേശകരമായ സ്വീകരണം. രാത്രി 10:05-ന് സ്റ്റേഷനിലെത്തിയ ട്രെയിനിനെ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ മധുരം നല്‍കിയും വാദ്യമേളങ്ങളോടുകൂടിയുമാണ് വരവേറ്റത്. ലോക്കോ പൈലറ്റിനും ആദ്യ യാത്രയിലെ യാത്രക്കാര്‍ക്കും സ്വീകരണം നല്‍കി. യു.ഡി.എഫ്. നേതാക്കളും റെയില്‍വേ ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും വ്യാപാരി സമൂഹവും സ്വീകരിക്കാനെത്തിയിരുന്നു. എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള തീരുമാനം പ്രിയങ്ക ഗാന്ധി എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ എന്നിവരടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലിന്റെ ഫലമായാണ് യാഥാര്‍ഥ്യമായതെന്ന് സംഘാടകര്‍ അറിയിച്ചു. ഷൊര്‍ണൂരില്‍ വെച്ച് വി.കെ. പ്രകണ്ഠന്‍ എം.പി. ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഷൊര്‍ണൂരില്‍ നിന്ന് രാത്രി 8:35-ന് പുറപ്പെടുന്ന ട്രെയിന്‍ 10:05-ന് നിലമ്പൂരില്‍ എത്തും. ഈ പുതിയ സര്‍വീസ് നിലമ്പൂരിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in