Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തി; ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തി; ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സങ്കടയാത്ര നടത്തി. സമരം അഞ്ചാംദിവസത്തിലേക്ക് കടന്നതോടെയാണ് സങ്കടയാത്ര നടത്തിയത്. സെക്രട്ടറിയേറ്റിനു മുന്നില്‍നിന്ന് സങ്കടയാത്ര നയിച്ചാണ് ഇരകളായ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ലിഫ് ഹൗസിലേക്ക് നീങ്ങിയത്. ഇവരെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു. ഇതിനിടെ സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായാണ് ചര്‍ച്ച നടത്തുക. ഈ ചര്‍ച്ചയില്‍ തീരുമാനമായാല്‍ മാത്രം മുഖ്യമന്ത്രിയെ കാണാനാകൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് എന്‍ഡോസല്‍ഫാന്‍ ജനകീയ മുന്നണി അറിയിച്ചു. സമരക്കാരോടുള്ള സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനും രംഗത്തെത്തി. സമരത്തെ മന്ത്രി കെ.കെ. ശൈലജ പരസ്യമായി തള്ളിപ്പറഞ്ഞതിനാല്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയെങ്കിലും കൃത്യമായ ഉറപ്പ് ലഭിക്കാതെ പിന്‍മാറണ്ടെന്നാണ് സമരസമിതിയുടെ തീരുമാനം.

Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in