WAYANAD| കയ്യേറ്റം ചെയ്‌തെന്ന് പരാതി; ചൂരല്‍മലക്കാര്‍ക്ക് എതിരെ കേസ്; നടപടി വില്ലേജ് ഓഫീസറുടെ പരാതിയില്‍
Jaihind TV News Report
Jaihind TV Web Desk
June 26, 2025
1 min read
•
Updated: June 05, 2026
ചൂരല്‍മലയിലെ നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇന്നലെ വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞതിനാണ് കേസ്. വെള്ളാര്‍മലയിലെ വില്ലേജ് ഓഫീസറായ എ അജീഷിനെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിലാണ് ചൂരല്‍മല സ്വദേശികളായ ആറു പേര്‍ക്കെതിരെ മേപ്പാടി പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
കനത്ത മഴയെ തുടര്‍ന്ന് ജോലിയില്ലാതാകുന്ന വയനാട് ദുരന്തബാധിതരായ തൊഴിലാളികള്‍ക്ക് ദിനംപ്രതി 300 രൂപ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഒപ്പം, വില്ലേജ് ഓഫീസര്‍ ദുരന്തബാധിതരെ കുറിച്ച തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്നാരോപിച്ചും ഇന്നലെ ചൂരല്‍മലയിലുള്ളവര്‍ വില്ലേജ് ഓഫീസര്‍, ദുരന്തനിവാരണ സ്‌പെഷ്യല്‍ ഓഫീസര്‍ അടക്കമുള്ളവരെ തടഞ്ഞുവെച്ചിരുന്നത്. പ്രതിഷേധത്തിനിടെ കൈയ്യേറ്റമുണ്ടായി എന്നാണ് വില്ലേജ് ഓഫീസര്‍ പറയുന്നത്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ധനസഹായം അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ധനസഹായ വിതരണത്തില്‍ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ ജനങ്ങളെ ബോധ്യപ്പെടുത്തി താമസിപ്പിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയര്‍ഫോഴ്‌സും അടക്കം സ്ഥലത്തെത്തി. ഇവരേയും നാട്ടുകാര്‍ തടയുകയാണ് ചെയ്തത്.
അതേസമയം, ചൂരല്‍മലയില്‍ ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ അല്ലെന്നും കഴിഞ്ഞ ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ ഒഴുകി വന്നതാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മുണ്ടക്കൈ ഭാഗത്ത് 100 മില്ലീമീറ്റര്‍ മഴ ലഭിച്ചുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇ്ന്നും പ്രദേശത്ത് മഴ ശക്തമാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10