Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകരുന്നു'; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കെ. സുധാകരൻ എം.പി. രാഷ്ട്രപതിക്ക് കത്തയച്ചു

'തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകരുന്നു'; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കെ. സുധാകരൻ എം.പി. രാഷ്ട്രപതിക്ക് കത്തയച്ചു

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ സംശയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിഷയത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അടിയന്തരമായി ഇടപെടണമെന്ന് കെ. സുധാകരൻ എം.പി. ആവശ്യപ്പെട്ടു. കമ്മീഷനിലെ രണ്ട് അംഗങ്ങൾ തന്നെ പല പ്രധാന തീരുമാനങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, ഇതൊരു രാഷ്ട്രീയ തർക്കമായി കാണാതെ സ്വതന്ത്രവും സുതാര്യവുമായ സമയബന്ധിത അന്വേഷണം നടത്തണമെന്ന് രാഷ്ട്രപതിക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ കമ്മീഷന്റെ നിലപാടുകളോട് എതിർപ്പ് രേഖപ്പെടുത്തിയതായി ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ വിയോജിപ്പുകളുടെ യഥാർത്ഥ കാരണങ്ങൾ എന്താണെന്നും, അവയിൽ ഉന്നയിച്ച കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്തെന്നും കമ്മീഷന്റെ തീരുമാനങ്ങൾ നിയമപരമായിരുന്നോ എന്നും അന്വേഷണത്തിലൂടെ രാജ്യത്തിന് വ്യക്തമാകേണ്ടതുണ്ടെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം-6-ൽ വരുത്തിയ മാറ്റങ്ങൾ, വോട്ടർമാരുടെ പേര് ചേർക്കുന്നതിലും നീക്കം ചെയ്യുന്നതിലും ഉണ്ടായ ക്രമക്കേടുകൾ, അപ്പീലുകൾ സമർപ്പിക്കുന്നതിലെ അധികാര പരിധികൾ എന്നിവയിൽ ഗൗരവകരമായ അന്വേഷണം വേണം. അതോടൊപ്പം വോട്ടർ ഡാറ്റാബേസിന്റെയും ECINet സംവിധാനത്തിന്റെയും നിയന്ത്രണം ഏകപക്ഷീയമായി കേന്ദ്രീകരിച്ചത് സംസ്ഥാന-മണ്ഡല തലങ്ങളിലെ ഉദ്യോഗസ്ഥരുടെ അധികാരങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2023-ലെ ബന്ധപ്പെട്ട നിയമത്തിലെ സെക്ഷൻ 18 അനുസരിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോൾ പിന്തുടരേണ്ട കൂട്ടായ തീരുമാനമെടുക്കൽ പ്രക്രിയ കമ്മീഷൻ ലംഘിച്ചോ എന്നതും പരിശോധിക്കപ്പെടണം. ഭരണഘടനാ സ്ഥാപനത്തിന്റെ സുതാര്യതയും ജനാധിപത്യ പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കാൻ ഫയലുകൾ, ഉത്തരവുകൾ, ഡിജിറ്റൽ ഓഡിറ്റ് ട്രെയ്‌ലുകൾ എന്നിവ സുരക്ഷിതമായി സംരക്ഷിച്ചുകൊണ്ട് സ്വതന്ത്ര അന്വേഷണം നടത്തണം. അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയാൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

Related articles

See all
Popular News

KSRTC മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത...

Popular News

'റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം'; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, നല്‍കാനാവില്ല...

Popular News

മാസപ്പടിക്കേസ്: പിണറായിക്കും കുടുംബത്തിനുമെതിരെ എസ്.ഐ.ടി അന്വേഷണം; അന്വേഷണച്ചുമതല എസ്.പി വ...

Popular News

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 'സർവീസ് ക്ലിനിക്ക്' പ്രവർത്തനമാരംഭിച്ചു; കെട്ടിക്കിടക്കുന്ന ഫയല...

Save your stories

Sign in