തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്ന 27-ാം പ്രതി ആദര്‍ശ് പിടിയില്‍. വിദേശത്തുനിന്ന് ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്.
പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനായി മ്യൂസിയം പോലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം, കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളിലൊരാളായ പാളയം സന്തോഷ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.