കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തില്‍ നിര്‍ണായക നീക്കം. പിണറായി വിജയന്റെ കണ്ണൂര്‍ പിണറായിയിലെ വീടായ 'പൗര്‍ണമി'യിലും മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എടക്കടവിലെ ഭൂമിയിലുമാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് രണ്ട് ഇ.ഡി ഉദ്യോഗസ്ഥര്‍ പാതിരിയാട് വില്ലേജ് ഓഫിസറെയും കൂട്ടി പിണറായിലെ വീട്ടിലെത്തിയത്. തികച്ചും അപ്രതീക്ഷിതവും അതീവ രഹസ്യവുമായിട്ടായിരുന്നു കേന്ദ്ര ഏജന്‍സിയുടെ ഈ സന്ദര്‍ശനം. വീടിനു മുന്നിലുള്ള സ്ഥലത്തിന്റെ ഫോട്ടോകള്‍ പകര്‍ത്തിയ ശേഷം സംഘം അവിടെനിന്ന് മടങ്ങി.
വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് ഇ ഡി; നികുതി രേഖകള്‍ കൊണ്ടുപോയി