Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ക്രിമിനല്‍ മാഫിയാ ബന്ധങ്ങളും വിഭാഗീയതയും തുറന്നുപറഞ്ഞ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം

ക്രിമിനല്‍ മാഫിയാ ബന്ധങ്ങളും വിഭാഗീയതയും തുറന്നുപറഞ്ഞ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം
പത്തനംതിട്ട: സിപിഎമ്മിലേതുപോലെ ഡിവൈഎഫ്ഐയിലും വിഭാഗീയത ശക്തമാകുന്നതായി സംസ്ഥാന സമ്മേളനത്തില്‍ വിമർശനം.  ഡിവൈഎഫ്ഐയുടെ ക്രിമിനല്‍ മാഫിയാ ബന്ധങ്ങള്‍ സംബന്ധിച്ച തുറന്നുപറച്ചിലും യോഗത്തിലുണ്ടായി. ആഭ്യന്തര വകുപ്പിന് നേരെയും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനമുയർന്നു. പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ സിപിഎമ്മിന്‍റെ ചുവടുപിടിച്ച് ഡിവൈഎഫ്ഐയിലും വിഭാഗീയത ശക്തമായതായി പ്രതിനിധികൾ ആരോപിച്ചു. തിരുവല്ലയിൽ വിഭാഗീയതയുമായി ബന്ധപ്പെട്ട് നിരവധി പരാതികളുയർന്നു. റീസൈക്കിൾ കേരള ദുരിതാശ്വാസ ഫണ്ടിൽ വലിയ അഴിമതിയാണ് നടന്നത്. കൃത്യതയുള്ള കണക്ക് അവതരിപ്പിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് വലിയ പരാജയമാണന്ന് സമ്മേളനത്തിൽ പ്രതിനിധികൾ ആരോപിച്ചു. ഡിവൈഎഫ്ഐ നേതാക്കളെ പോലും പോലീസ് തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. പിന്നെ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നും ചോദ്യമുയർന്നു. കെ റെയിൽ വിഷയത്തിൽ ജനങ്ങളെ വിശ്വാസത്തിലെടുക്കുവാൻ കഴിയാത്തത് പോരായ്മയാണെന്ന് വിമർശനമുണ്ടായി. പല ജില്ലയിലും മണ്ണ് മാഫിയയ്ക്കും ക്രിമിനൽ സംഘങ്ങൾക്കും എസ്കോർട്ട് പോകുന്നവരായി ഡിവൈഎഫ്ഐ മാറുന്നു എന്ന വിമർശനവും പ്രതിനിധികൾ ഉന്നയിച്ചു. വിഭാഗീയ പ്രവർത്തനങ്ങളും ഡിവൈഎഫ്ഐയുടെ ക്രിമിനൽ മാഫിയാ ബന്ധങ്ങളും തുറന്നുപറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിന്‍റെ ആദ്യ ദിനം അവസാനിച്ചത്.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in