Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Gulf

ഇത്തവണയും ഭാഗ്യം മലയാളിക്ക്; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോട്ടയത്തെ രതീഷ് കുമാറിന് ലഭിച്ചത് എഴ് കോടി!

ഇത്തവണയും ഭാഗ്യം മലയാളിക്ക്; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോട്ടയത്തെ രതീഷ് കുമാറിന് ലഭിച്ചത് എഴ് കോടി!
ഇത്തവണയും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ഭാഗ്യം മലയാളിക്ക്. കോട്ടയം കുറവിലങ്ങാട് പഞ്ചമിയില്‍ രവീന്ദ്രന്‍ നായര്‍ രത്നമ്മ ദമ്പതികളുടെ മകന്‍ പി.ആര്‍ രതീഷ് കുമാറാണ് ഇത്തവണത്തെ ഭാഗ്യവാന്‍. 10 ലക്ഷം യുഎസ് ഡോളര്‍ ആണ് രതീഷിന് കൈവന്ന ഭാഗ്യം. അതായത് ഏകദേശം ഏഴ് കോടി രൂപ. ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ് രതീഷ്. തന്നെ ഭാഗ്യം തുണച്ച വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്നും ഡ്യൂട്ടി ഫ്രീ ഫേസ്ബുക്ക് പേജില്‍ നോക്കി ഉറപ്പ് വരുത്തുകയായിരുന്നെന്നും രതീഷ് പറയുന്നു. ഭാര്യയെ വിശ്വസിപ്പിക്കാനും നന്നേ പാട് പെടേണ്ടി വന്നുവെന്നും രതീഷ് വെളിപ്പെടുത്തി. 10 വര്‍ഷമായി യുഎഇയില്‍ കുടുംബസമേതം താമസിക്കുന്ന രതീഷ് കോടിപതിയായെങ്കിലും അടുത്തെന്നും പ്രവാസം മതിയാക്കാനുദ്ദേശിക്കുന്നില്ലെന്നും അവര്‍ പറയുന്നു. 10 വര്‍ഷമായി യുഎഇയിലുള്ള രതീഷ് കുമാര്‍ കുടുംബസമേതമാണ് ഇവിടെ താമസം. സമ്മാനം ലഭിച്ചതിന്റെ ഞെട്ടല്‍ ഒന്നു മാറിക്കോട്ടെ, പണം എന്തൊക്കെ ചെയ്യണമെന്ന് എന്നിട്ട് ആസൂത്രണം ചെയ്യാമെന്ന് രതീഷ് പറയുന്നു.

Related articles

See all
Popular News

അമേരിക്കന്‍ ഉപരോധം: ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ; സര്‍വീസുക...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Save your stories

Sign in