Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഷാരൂഖ് ഖാന് അമ്പത്തിയഞ്ചാം ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് ദുബായ് ബുര്‍ജ് ഖലീഫ | VIDEO; ദുബായിക്ക് നന്ദി പറഞ്ഞ് ഷാരൂഖ്

ഷാരൂഖ് ഖാന് അമ്പത്തിയഞ്ചാം  ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് ദുബായ് ബുര്‍ജ് ഖലീഫ | VIDEO; ദുബായിക്ക് നന്ദി പറഞ്ഞ് ഷാരൂഖ്
ദുബായ് : ഇന്ത്യയുടെ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ അമ്പത്തിയഞ്ചാം ജന്മദിനത്തില്‍, ലോകാത്ഭുതമായ ദുബായിലെ ബുര്‍ജ് ഖലീഫ ആശംസ നേര്‍ന്നു. ഷാരൂഖിന്‍റെ സിനിമകളിലെ രംഗങ്ങള്‍ ചേര്‍ത്തുവെച്ചാണ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ബിഗ് സ്‌ക്രീനില്‍, പിറന്നാള്‍ ആശംസ അടയാളപ്പെടുത്തിയത്. ദുബായ് ബുര്‍ജ് ഖലീഫയുടെ ഉടമകളായ എമ്മാര്‍ പ്രൊപ്പര്‍ട്ടീസ് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. കൂടാതെ, അമ്പത്തിയഞ്ചാം പിറന്നാള്‍ നവംബര്‍ രണ്ടിന് ദുബായില്‍ ആഘോഷിച്ച ഷാരൂഖ്, ബുര്‍ജ് ഖലീഫ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ അദേഹം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 2016 വര്‍ഷം മുതല്‍ ദുബായ് ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഷാരൂഖ്. കിങ് ഓഫ് ബോളിവുഡ് എന്ന സന്ദേശത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയിലും ഇംഗ്‌ളീഷിലുമാണ് ഷാറൂഖിന് ഈ സ്വപ്ന നഗരം പിറന്നാള്‍ ആശംസ അറിയിച്ചത്. എസ് ആര്‍ കെയുടെ സുഹൃത്തും സംവിധായകനുമായ കരണ്‍ ജോഹറും ഇതുസംബന്ധിച്ച പിറന്നാള്‍ വീഡിയോ പങ്കുവെച്ചു. https://youtu.be/PYwjnyJh_L8

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in