Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനുമായ ഡോ. എം.പി. പരമേശ്വരന്‍ അന്തരിച്ചു

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനുമായ ഡോ. എം.പി. പരമേശ്വരന്‍ അന്തരിച്ചു

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോക്ടര്‍ എം.പി. പരമേശ്വരന്‍ (92) അന്തരിച്ചു. തൃശ്ശൂരിലെ വസതിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ തൃശൂര്‍ പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും. പരമേശ്വരന്‍ അവതരിപ്പിച്ച നാലാംലോക സിദ്ധാന്തം സി.പി.എമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരുന്നു. തുടര്‍ന്ന് 2004-ല്‍ അദ്ദേഹത്തെ സിപിഎം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത. കേരളത്തില്‍ ശാസ്ത്രസാഹിത്യവും ജനകീയ ശാസ്ത്രപ്രചാരണവും വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നേതൃപരമായി നിരവധി സംഭാവനകള്‍ എം പി പരമേശ്വരന്‍ നല്‍കിയിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം എന്നിവയെക്കുറിച്ചുള്ള പൊതുചര്‍ച്ചകള്‍ ശക്തമാക്കാനും ശാസ്ത്രീയ മനോഭാവം വളര്‍ത്താനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിച്ചുണ്ട്. മാര്‍ക്‌സിസ്റ്റ് ആശയങ്ങളെയും ശാസ്ത്രീയ ചിന്തയെയും സാമൂഹിക വികസനത്തെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കേരളത്തിലെ പുരോഗമന ബൗദ്ധിക രംഗത്ത് നിരവധിയായ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

Related articles

See all
Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Save your stories

Sign in