Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VEENA GEORGE| 'ഡോക്ടര്‍ സത്യസന്ധന്‍'; ഡോക്ടറെ പുകഴ്ത്തി വിവാദത്തില്‍ നിന്ന് തലയൂരാന്‍ ആരോഗ്യമന്ത്രി

VEENA GEORGE| 'ഡോക്ടര്‍ സത്യസന്ധന്‍'; ഡോക്ടറെ പുകഴ്ത്തി വിവാദത്തില്‍ നിന്ന് തലയൂരാന്‍ ആരോഗ്യമന്ത്രി
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശാസ്ത്രക്രിയ ഉപകരണ ക്ഷാമം രൂക്ഷമെന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍ ശെരി വെച്ച് ആരോഗ്യവകുപ്പ്. പ്രതിസന്ധി ആരോഗ്യ വകുപ്പിനെ അറിയിച്ചതായി ഹാരിസ് ചിറയ്്ക്കല്‍ ഇന്ന് വ്യക്തമാക്കി. അതേസമയം ഡോക്ടര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളാതെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് രംഗത്തെത്തി. ഡോക്ടറെ പുകഴ്ത്തി വിവാദത്തില്‍ നിന്ന് തലയൂരാനാണ് മന്ത്രി ശ്രമിച്ചത്. മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധി ആരോപണത്തില്‍ സത്യം പറഞ്ഞ ശേഷം ഒളിച്ചിരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. എല്ലാ വകുപ്പുകളിലും പ്രശ്നങ്ങളുണ്ട്. ഒരു മാസം മുമ്പ് തന്നെ ഉപകരണ ക്ഷാമത്തെ കുറിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ പിഎസിനെയാണ് വിവരം അറിയിച്ചത്. എന്നാല്‍ ഒരു നടപടിയും അതിനുശേഷം ഉണ്ടായിട്ടില്ലെന്നും ഹാരിസ് പറഞ്ഞു. അതേസമയം ഡോക്ടറെ പുകഴ്ത്തി വിവാദത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ചാണ് ആരോഗ്യമന്ത്രി രംഗത്തെത്തിയത്. സിസ്റ്റത്തിനു വീഴ്ച എന്നു സമ്മതിച്ച ആരോഗ്യ മന്ത്രി, സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട സിസ്റ്റമാണെന്നും മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. ഡോ.ഹാരിസ് ചിറയ്ക്കല്‍ സത്യസന്ധനാണെന്നും പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ വകുപ്പിനെ അറിയിച്ചിട്ടും എന്തുകൊണ്ടാണ് കൃത്യസമയത്ത് നടപടി എടുക്കാത്തത് എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. ഡോക്ടര്‍ സംസാരിച്ചത് ഇവിടെയുള്ള സിസ്റ്റത്തിനെതിരെയാണെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി തലയൂരാന്‍ ശ്രമിക്കുമ്പോഴും ചോദ്യം നീളുന്നത് ആരോഗ്യവകുപ്പിലേക്കാണ്, മന്ത്രി വീണാ ജോര്‍ജിലേക്കാണ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in