Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

പ്രളയത്തിൽ തകർന്ന ഇടുക്കിയുടെ പുനർനിർമാണത്തെ തകർക്കുന്ന സർക്കാരിന്‍റെ നടപടിക്കെതിരെ ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയില്‍

പ്രളയത്തിൽ തകർന്ന ഇടുക്കിയുടെ പുനർനിർമാണത്തെ തകർക്കുന്ന സർക്കാരിന്‍റെ നടപടിക്കെതിരെ ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയില്‍
സർക്കാരിന്‍റെ സാമ്പത്തിക നിയന്ത്രണം മൂലം ജില്ലാ പഞ്ചായത്തിന് 2018-19 വർഷം 50 കോടി നഷ്ടമായതായി ജില്ലാ പഞ്ചായത്ത് അംഗം ഇൻഫന്‍റ് തോമസ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. പ്രളയത്തിൽ തകർന്ന ഇടുക്കിയുടെ പുനർനിർമാണത്തെ തകർക്കുന്ന സർക്കാരിന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ജില്ലാ പഞ്ചായത്ത്: മഹാപ്രളയം മൂലം തകർന്ന ഹൈറേഞ്ച് മേഖലയുടെ പുനർനിർമാണത്തിന് മുൻഗണന നൽകി 2019-20 സാന്പത്തികവർഷം ജില്ലാ പഞ്ചായത്ത് തയാറാക്കി ഡിപിസി അംഗീകാരം നേടിയത് 600 പദ്ധതികൾക്കായിരുന്നു. എന്നാൽ 2019 മാർച്ചിൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുക വഴി പണം മാറി നൽകാതെ 370 ഓളം ബില്ലുകൾ ക്യൂ ലിസ്റ്റിൽപ്പെടുത്തുകയും ഈ ബില്ലുകൾ 2019-20 വാർഷികപദ്ധതി വിഹിതത്തിൽ നിന്നും മാറ്റി നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതുവഴിയാണ് ജില്ലാ പഞ്ചായത്തിന് 50 കോടി നഷ്ടമായത് എന്നും ഇൻഫന്‍റ് തോമസ് പറഞ്ഞു. ആശലേ : ഇടതു സർക്കാരിന്‍റെ ജില്ലയോടുള്ള അവഗണനയ്ക്ക് എതിരെ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും ജില്ലാ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ ഇൻഫന്‍റ് തോമസ് അറിയിച്ചു. ജയ് ഹിന്ദ് ന്യൂസ് ഇടുക്കി .

Related articles

See all
Latest News

പുരാവസ്തു മോഷണം ; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

Kerala

രമേശ് ചെന്നിത്തലയുടെ ഇടപെടൽ ഫലംകണ്ടു... യാദ്ഗിരിയിൽ നിന്നും 23 അംഗ മലയാളി സംഘം നാട്ടിലെത്ത...

Latest News

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടു നിർമ്മാണം വീണ്ടും വിവാദത്തിൽ

Kerala

തേനി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 40 പേർക്ക...

Save your stories

Sign in