കണ്ണൂര്: സി.വി. ധനരാജ് രക്തസാക്ഷിത്വ ദിനത്തില് സിപിഎം നേതാക്കള് പങ്കുവെച്ച സോഷ്യല് മീഡിയ പോസ്റ്റുകള്ക്ക് താഴെ അണികളുടെ വന് പ്രതിഷേധം. നേതാക്കളായ കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനന് എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്ക്ക് താഴെയാണ് ധനരാജ് ഫണ്ട് തിരിമറി ഓര്മ്മിപ്പിച്ച് അണികള് പരസ്യമായി രംഗത്തെത്തിയത്. വിമര്ശനം അതിരുകടന്നതോടെ ടി.ഐ. മധുസൂദനന് തന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് പൂട്ടി. അതേസമയം, പാര്ട്ടിയെ തകര്ക്കാന് യഥാര്ത്ഥ കമ്മ്യൂണിസ്റ്റുകള് എന്ന് അവകാശപ്പെടുന്നവര് വര്ഗ്ഗീയ ശക്തികള്ക്കൊപ്പം കൈകോര്ത്തെന്നായിരുന്നു കെ.കെ. രാഗേഷിന്റെ പ്രതികരണം.
ധനരാജ് രക്തസാക്ഷിത്വ ഫണ്ടില് വ്യാപകമായ ക്രമക്കേട് നടന്നുവെന്ന് പയ്യന്നൂരിലെ മുന് സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണന് വെളിപ്പെടുത്തിയത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പാര്ട്ടി നടപടി നേരിട്ട കുഞ്ഞികൃഷ്ണന് പിന്നീട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് പയ്യന്നൂരില് നിന്ന് നിയമസഭയില് എത്തിയിരുന്നു. ഈ വിവാദങ്ങളാണ് രക്തസാക്ഷിത്വ ദിനത്തില് പാര്ട്ടി അണികള് തന്നെ നേതാക്കള്ക്കെതിരെ ആയുധമാക്കിയത്.
ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിട്ട കെ കെ രാഗേഷിനും ടി ഐ മധുസൂദനനും രൂക്ഷ വിമര്ശനം; കമന്റുകളില് ഫണ്ട് തിരിമറി ആരോപണം നിറഞ്ഞു; പിന്നാലെ കമന്റ് ബോക്സ് പൂട്ടി