Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'എല്‍ഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ സിപിഎമ്മിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തർക്കം': പ്രതിപക്ഷ നേതാവ്

'എല്‍ഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ സിപിഎമ്മിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തർക്കം': പ്രതിപക്ഷ നേതാവ്
  കൊച്ചി : സിപിഎമ്മിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി ചർച്ചകളിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എറണാകുളം ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍. മാധ്യമങ്ങൾക്ക് എൽഡിഎഫിനോടും യുഡിഎഫിനോടും രണ്ട് നീതിയാണെന്നും കോൺഗ്രസ് നേതാക്കളുടെ പിറകെ നടക്കുന്ന മാധ്യമങ്ങൾ സിപിഎമ്മിലെ തർക്കം റിപ്പോർട്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനവാദികളും വികസന വിരോധികളും തമ്മിലുള്ള മത്സരമാണ് നടക്കുക എന്ന് പറയുന്നവർ പഴയ ചരിത്രം മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മെട്രോ റെയിൽ പൂർത്തീകരിക്കാൻ കഴിയാത്തവരാണ് രണ്ട് ലക്ഷം കോടി രൂപയുടെ കമ്മീഷൻ റെയിൽ കൊണ്ട് വരാൻ ശ്രമിക്കുന്നത്. വികസനം വേണം വിനാശം വേണ്ട എന്നതാണ് യുഡിഎഫ് നിലപാട്. എഡിബിക്കാരുടെ തലയിൽ കരിഓയിൽ ഒഴിച്ചവർ ജപ്പാൻ ബാങ്കിൽ നിന്നും കടം എടുക്കുന്നു. എല്ലാകാലത്തും വികസന വിരുദ്ധ പിന്തിരിപ്പൻ നിലപാട് എടുത്തവരാണ് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു.

Related articles

See all
Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍

Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

ഗവർണർ-സർക്കാർ പോര് ജനങ്ങളെ കബളിപ്പിക്കാന്‍; രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ്

Save your stories

Sign in