Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആവേശം വിതറി ദീപക് ജോയിയുടെ റോഡ് ഷോ; കെ. ബാബുവിന്റെ പിൻഗാമിയായി സ്ഥാനാർത്ഥി; വികസനത്തുടർച്ചയ്ക്കായി യുഡിഎഫിന്റെ പടയോട്ടം

ആവേശം വിതറി ദീപക് ജോയിയുടെ റോഡ് ഷോ; കെ. ബാബുവിന്റെ പിൻഗാമിയായി സ്ഥാനാർത്ഥി; വികസനത്തുടർച്ചയ്ക്കായി യുഡിഎഫിന്റെ പടയോട്ടം

തൃപ്പൂണിത്തുറയുടെ വികസനത്തുടർച്ചയ്ക്കായി യുഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്ജ്വല തുടക്കം. രാവിലെ തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ ദർശനം നടത്തി അനുഗ്രഹം തേടിയ ദീപക് ജോയിയെ മുൻ മന്ത്രിയും എംഎൽഎയുമായ കെ. ബാബുവിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു. ദീപക് ജോയിയെ കെ. ബാബു എംഎൽഎ ഷാൾ അണിയിച്ച് റോഡ് ഷോയിലേക്ക് ആനയിച്ചു. തൃപ്പൂണിത്തുറയുടെ സമഗ്ര വികസനത്തിന് ദീപക് ജോയ് നിയമസഭയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും തന്നെ കൈപിടിച്ചു നടത്തിയ തൃപ്പൂണിത്തുറക്കാർ ദീപക്കിനെയും കൈവിടില്ലെന്നും കെ. ബാബു പറഞ്ഞു.

വൈകിട്ട് അഞ്ച് മണിയോടെ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ആവേശക്കടലായി മാറി. നൂറുകണക്കിന് പ്രവർത്തകർ ഇരുചക്ര വാഹനങ്ങളിലും വാദ്യമേളങ്ങളുടെ അകമ്പടിയോടെയും സ്ഥാനാർത്ഥിയെ അനുഗമിച്ചു. തൃപ്പൂണിത്തുറയുടെ പാരമ്പര്യവും വികസനവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം എല്ലാ തലമുറയിലെയും ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണപരവും സാമൂഹികവുമായ മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് ദീപക് ജോയ് വോട്ടർമാർക്ക് ഉറപ്പ് നൽകി. ഇതുവരെ ജനങ്ങൾ നൽകിയ പിന്തുണ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമായി പ്രതിഫലിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

Related articles

See all
Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Latest News

ഇടത്-ബിജെപി പടയൊരുക്കം വെറുതെയായി; വി.ഡി സതീശന്റെ പത്രിക അംഗീകരിച്ചു

Latest News

'വോട്ട് മറിക്കാൻ ബിജെപി-സിപിഎം കൂട്ടുക്കെട്ട്'; ജനസാഗരത്തെ സാക്ഷിയാക്കി വി.ഡി. സതീശൻ പത്ര...

Save your stories

Sign in