RAJBHAVAN| രാജ്ഭവനിലെ ഔദ്യാഗിക പരിപാടികളില്‍ നിന്ന് ഭാരതാംബെ ഒഴിവാക്കുമെന്ന് തീരുമാനം
Jaihind TV News Report
Jaihind TV Web Desk
June 16, 2025
1 min read
•
Updated: June 05, 2026
രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാന്‍ തീരുമാനം. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെയാണ് തീരുമാനം. ഔദ്യോഗിക ചടങ്ങുകളില്‍നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്‌കാരദാന ചടങ്ങുകള്‍ തുടങ്ങിയ ഔദ്യോഗിക പരിപാടികളില്‍നിന്ന് ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് തീരുമാനം. എന്നാല്‍ അതേസമയം, രാജ്ഭവന്റെ ചടങ്ങുകളില്‍ ചിത്രവും വിളക്കും ഉണ്ടാകും. അതിനാല്‍, നാളത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകും.
കാവിക്കൊടിയേന്തിയ ഭാരത മാതാവിന്റെ ചിത്രവും അതിനു മുന്നില്‍ വിളക്കു കൊളുത്തുന്നതും മറ്റും സ്വീകാര്യമല്ലെന്ന കാര്യം സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ് രാജ്ഭവന്‍ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയത്. ലോകപരിസ്ഥിതി ദിനത്തിന്റെ അന്ന് നടത്തിയ പരിപാടിയില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ആവശ്യപ്പെട്ടതോടെ കൃഷി മന്ത്രി പി.പ്രസാദ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് സിപിഐയുടെ നേതൃത്വത്തില്‍ വമ്പന്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10