Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാടിനെ ചേർത്തുപിടിച്ച് കർണാടക; അവശ്യസാധനങ്ങളുമായി 9 ട്രക്കുകള്‍ കൂടി കേരളത്തിലേക്ക്; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഫ്ലാഗോഫ് ചെയ്തു | VIDEO

വയനാടിനെ ചേർത്തുപിടിച്ച് കർണാടക; അവശ്യസാധനങ്ങളുമായി 9 ട്രക്കുകള്‍ കൂടി കേരളത്തിലേക്ക്; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഫ്ലാഗോഫ് ചെയ്തു | VIDEO
  ബംഗളുരു: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ച വയനാടിനെ ചേർത്തുപിടിച്ച് കർണാടകത്തിലെ കോണ്‍ഗ്രസ് സർക്കാർ. അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളുമായി 9 ട്രക്കുകള്‍ കർണാടകത്തില്‍ നിന്നും വയനാട്ടിലേക്ക് തിരിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഫ്ലാഗോഫ് ചെയ്തു. ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. ബിടിഎം, ജയനഗർ നിയമസഭാ മണ്ഡലങ്ങളുടെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ സാധനങ്ങളുമായാണ് ട്രക്കുകള്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്. ജയനഗർ മുൻ എംഎൽഎ സൗമ്യ റെഡ്ഡി, മുൻ ബിബിഎംപി മേയർ മഞ്ജുനാഥ് റെഡ്ഡി, നാഗരാജു, മഞ്ജുനാഥ്  തുടങ്ങിയവരും ഒപ്പമുണ്ട്. വയനാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി 1.32 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികളാണ് കർണാടക 9 ട്രക്കുകളിലായി അയക്കുന്നത്. നേരത്തെ കർണാടക ഊർജമന്ത്രി കെ.ജെ. ജോർജ് വയനാട്ടിലെ ജനങ്ങള്‍ക്കായി ലോറികളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചിരുന്നു. വയനാട് പുനരധിവാസത്തിനായി 100 വീടുകള്‍ കർണാടക സർക്കാർ നിർമ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഫ്ലാഗ് ഓഫ് ചടങ്ങിൽ എംഎൽസി യു.ബി. വെങ്കിടേഷ്, കെപിസിസി ട്രഷറർ കൃഷ്ണരാജു, ബി. മല്ലികാർജുന, ചന്ദ്രപ്പ, ആനന്ദ്, മഞ്ജുള സമ്പത്ത്, ബി. മോഹൻ, ഗോവർദ്ധൻ റെഡ്ഡി, മുനിരാജു, വെങ്കിടസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.   [video width="1280" height="720" mp4="https://jaihindtv.in/wp-content/uploads/2024/08/DK-Wynd.mp4.mp4"][/video]   [video width="1280" height="720" mp4="https://jaihindtv.in/wp-content/uploads/2024/08/DK-Wynd.mp4-1.mp4"][/video]

Related articles

See all
Latest News

'കേരളത്തെ സഹായിച്ചെന്നു വരുത്തിതീര്‍ത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്ര...

Latest News

കെപിസിസി വയനാട് പുനരധിവാസ ഫണ്ട്: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഒരുമാസത്തെ ശമ്പളം സംഭാവന ന...

Latest News

'സിപിഎം രാഷ്ട്രീയം കളിക്കരുത്, ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവും'; വിമർശനം ആവ...

Latest News

'പരസ്പരം പഴിചാരാനുള്ള സമയമല്ല, രക്ഷാപ്രവർത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നേരമാണിത്';...

Save your stories

Sign in