Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രതിസന്ധികളിൽ വലഞ്ഞ് ആലപ്പുഴയിലെ ടൂറിസം മേഖല

പ്രതിസന്ധികളിൽ വലഞ്ഞ് ആലപ്പുഴയിലെ ടൂറിസം മേഖല
Alappuzha-Tourism പ്രതിസന്ധികളിൽ വലഞ്ഞ് ആലപ്പുഴയിലെ ടൂറിസം മേഖല. പ്രളയത്തെ അതിജീവിച്ച ടൂറിസം മേഖലക്ക് തിരിച്ചടിയായി ഹർത്താലും പണിമുടക്കും . കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ബ്രിട്ടണും അമേരിക്കയും.ഇത് വിദേശ സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടാക്കും എന്ന ആശങ്കയിലാണ് ഈ രംഗത്തുള്ളവർ. സെപ്റ്റംബറിൽ ആരംഭിച്ച് മാർച്ച് വരെ നീളുന്നതാണ് ആലപ്പുഴയിലെ ടൂറിസം സീസൺ . നവംബർ ഡിസംബർ ജനുവരി മാസങ്ങളിലെത്തുന്ന സഞ്ചാരികളാണ് മേഖലയെ പിടിച്ചു നിർത്തുന്നത്. പ്രളയത്തിൽ ആകെ തളർന്നെങ്കിലും കുട്ടനാട് വളരെ വേഗം പ്രതിസന്ധികളെ അതിജീവിച്ചു. കഴിഞ്ഞ മാസം മുതൽ സഞ്ചാരികളുടെ വരവ് വദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധികൾ ടൂറിസം മേഖലയ്ക്ക ഭീഷണിയാവുന്നത്. സർക്കാർ ഇടപെടണമെന്നാണ് ടൂറിസം മേഖലയിൽ ഉള്ളവർ ആവശ്യപ്പെടുന്നത്. അറുപതിനായിരം മുതൽ എൺപതിനായിരം വരെ വിദേശവിനോദ സഞ്ചാരികളും മൂന്ന് ലക്ഷത്തോളം ആഭ്യന്തര സഞ്ചാരികളുമാണ് പ്രതിവർഷം ആലപ്പുഴയിൽ എത്തുന്നത്. കഴിഞ്ഞ നാല് വർഷമായി വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഇല്ലെങ്കിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൻ ഒരു ലക്ഷത്തിലധികം വർദ്ധനവാണ് 2017 -ൽ ഉണ്ടായത്. നിപ്പയേയും പ്രളയത്തേയും അതിജീവിച്ച നാടിന് ഹർത്താലും പണിമുടക്കുകളും കേരളത്തിലെത്തുന്നവർ ജാഗ്രത പാലിക്കണെമെന്ന വിദേശ രാജ്യങ്ങളുടെ മുന്നറിയിപ്പുകളും നൽകുന്ന ആശങ്ക ചെറുതല്ല. https://youtu.be/ZwuNmHYP1h0

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in