Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരുത്തൽ നടപടികളിലേക്ക് സി.പി.എം: തോൽവിയും സംഘടനാ പിഴവുകളും ചർച്ച ചെയ്യാൻ വിശാല സംസ്ഥാന സമിതി യോഗം

തിരുത്തൽ നടപടികളിലേക്ക് സി.പി.എം: തോൽവിയും സംഘടനാ പിഴവുകളും ചർച്ച ചെയ്യാൻ വിശാല സംസ്ഥാന സമിതി യോഗം

തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാപരമായ പോരായ്മകളും സമഗ്രമായി ചർച്ച ചെയ്യുന്നതിനായി സി.പി.എം വിശാല സംസ്ഥാന സമിതി യോഗം വിളിച്ചുചേർക്കുന്നു. കോഴിക്കോട്ട് സെപ്റ്റംബർ 13 മുതൽ 15 വരെയാണ് യോഗം നടക്കുക. ഇതിന് മുന്നോടിയായി സെപ്റ്റംബർ 2, 3 തീയതികളിൽ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ചകൾക്കുള്ള കരട് റിപ്പോർട്ട് തയാറാക്കും. തുടർന്ന് സെപ്റ്റംബർ 7, 8 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി ഈ റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകും.

സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും പ്രവർത്തന ശൈലിയിലെ പിഴവുകളും ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ കേന്ദ്ര കമ്മിറ്റി വൻ തിരുത്തലുകൾ വരുത്തിയിരുന്നു. ഈ വിമർശനങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടാണ് പുതിയ തിരുത്തൽ രൂപരേഖ തയാറാക്കുന്നത്. വർഗ്ഗ-ബഹുജന സംഘടനകളുടെയും പാർട്ടിയുടെയും പ്രവർത്തന ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളായിരിക്കും റിപ്പോർട്ടിലെ പ്രധാന ചർച്ചാവിഷയം.

സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും നേരിയ അഴിച്ചുപണികൾക്ക് സാധ്യതയുണ്ട്. പാർട്ടി പ്രവർത്തനം കൂടുതൽ ഏകോപിപ്പിക്കുന്നതിന് പ്രമുഖ നേതാക്കളെ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിപ്പിക്കാൻ ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി പി. രാജീവിനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തേക്കും എം.പി. രാജേഷിനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും പരിഗണിച്ചേക്കും. ഏരിയ സെക്രട്ടറിമാർ മുതൽ വർഗ്ഗ ബഹുജന സംഘടനാ ഭാരവാഹികൾ വരെ പങ്കെടുക്കുന്ന കോഴിക്കോട്ടെ വിശാല സമിതി യോഗത്തിന് ശേഷമായിരിക്കും തിരുത്തൽ നടപടികളിൽ അന്തിമ തീരുമാനമെടുക്കുക.

Related articles

See all
Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Save your stories

Sign in