Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി പി ദിവ്യയെ സിപിഎം സംരക്ഷിക്കുന്നു: എഡിഎമ്മിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ കളക്ടറുടെ മൊഴി രേഖപ്പെടുത്തണമെന്ന് കെ സുധാകരന്‍

പി പി ദിവ്യയെ സിപിഎം സംരക്ഷിക്കുന്നു: എഡിഎമ്മിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ കളക്ടറുടെ മൊഴി രേഖപ്പെടുത്തണമെന്ന് കെ സുധാകരന്‍
കണ്ണൂര്‍:പി പി ദിവ്യയെ സി പി എം സംരക്ഷിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ പങ്ക് എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനു വേണ്ടി പി ശശി ഇടപെടുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.ദിവ്യയുടെ ദേഷ്യത്തിന് കാരണം പെട്രോള്‍ പമ്പ് ബിനാമി  ഇടപാടില്‍ കമ്മീഷന്‍ കിട്ടാത്തതാണെന്നും കെ സുധാകരന്‍ പറഞ്ഞു.എഡിഎമ്മിന്റെ മരണത്തില്‍ നീതീപൂര്‍വകമായ അന്വേഷണം നടക്കില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുധാകരന്‍ പറഞ്ഞു.സിപിഎം കളക്ടറെ സ്വാധിനിച്ചുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യ ഒരുകൊലക്കേസിലെ പ്രതിയാണ് .എന്നിട്ട് ദിവ്യയെ സിപിഎം സസ്പെന്‍ഡ് ചെയ്തോ?. എതുതരത്തിലും ദിവ്യയെ അവര്‍ സംരക്ഷിക്കും. അവര്‍ ചെയ്യാന്‍ തീരുമാനിച്ചത് അവര്‍ ചെയ്യും അതാണ് സിപിഎം സ്‌റ്റൈല്‍. നീതിപൂര്‍വകമായ അന്വേഷണം എംഡിഎമ്മിന്റെ മരണത്തില്‍ നടക്കുമെന്നും അതിന്റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും കരുതുന്നില്ല. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. അവരുടെ കുടുംബം കോടതിയില്‍ പോകുമെന്നാണ് മനസിലാക്കുന്നത്.ഒരുചുക്കും ചുണ്ണാമ്പും ഇവിടുത്തെ പൊലീസ് അന്വേഷിച്ചാല്‍ ലഭിക്കില്ല എന്നും സുധാകരന്‍ പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in