പി.പി ദിവ്യയെ സിപിഎം സംരക്ഷിക്കുന്നു; സിപിഎമ്മിന്റെ ചട്ടുകമായി കണ്ണൂര്‍ കളക്ടര്‍ മാറിയെന്നും കെ മുരളീധരന്‍
Jaihind TV News Report
Jaihind TV Web Desk
October 31, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഎമ്മിനെതിരെ കെ മുരളീധരന്‍.എല്ലാവര്‍ക്കും സിപിഎമ്മിന്റെ നിലപാട് മനസ്സിലായി.പി പി ദിവ്യയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ട്. കളക്ടറെ കൊണ്ട് വരെ മൊഴിമാറ്റി പറയിപ്പിക്കുന്ന അവസ്ഥയാണുളളത്. സിപിഎമ്മിന്റെ ചട്ടുകമായി കണ്ണൂര്‍ കളക്ടര്‍ മാറിയെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒന്നാം പ്രതി ദിവ്യയെങ്കില്‍ രണ്ടാം പ്രതി കളക്ടറാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അയാള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടതെന്നും പാലക്കാട് എന്നെ പരിഗണിച്ചിരുന്നു എന്നുള്ളത് രഹസ്യമായിരുന്നില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10