Logo
Mon, Aug 10, 2026 • 08:32 PM
LIVE TV
Watch

No business videos available

No Middle East videos available

'മലബാറില്‍ നിന്നുള്ളവര്‍ തലസ്ഥാനത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുന്നു'; അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് പി.കെ. ജോൺസൺ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 06, 2026
1 min read Updated: August 10, 2026
SHARE:
SAVE: Login to save

'മലബാറില്‍ നിന്നുള്ളവര്‍ തലസ്ഥാനത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുന്നു'; അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് പി.കെ. ജോൺസൺ

കൊല്ലം: വടക്കന്‍ കേരളത്തില്‍ നിന്നുള്ള ജനങ്ങള്‍ തലസ്ഥാനത്തെത്തി അനാവശ്യമായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണെന്ന വിവാദ പരാമര്‍ശവുമായി സി.പി.എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോണ്‍സണ്‍. മലബാര്‍ മേഖലയിലുള്ള ആളുകള്‍ തിരുവനന്തപുരത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുകയാണെന്നാണ് അദ്ദേഹം പരസ്യമായി കുറ്റപ്പെടുത്തിയത്. കൊട്ടാരക്കര ഉമ്മന്നൂര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച എല്‍.ഡി.എഫിന്റെ പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു ഏരിയ സെക്രട്ടറിയുടെ ഈ അധിക്ഷേപ പ്രസംഗം.

തിരുവനന്തപുരത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മലബാറില്‍ നിന്നുള്ളവരുടെ വരവ് കാരണം മന്ത്രിമാരുടെ ഓഫീസിലോ സെക്രട്ടറിയറ്റിലോ കയറാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം, കാസര്‍കോട് തുടങ്ങിയ മലബാര്‍ ഭാഗങ്ങളില്‍നിന്ന് ബസ് പിടിച്ച് ആളുകള്‍ തിരുവനന്തപുരത്ത് വരികയാണ്. അവിടെ ഒന്നുരണ്ടാഴ്ച താമസിച്ച് കാര്യങ്ങള്‍ സാധിച്ച് 'തിന്ന് കുടിച്ച് മുടിച്ച' ശേഷമാണ് അവര്‍ മടങ്ങുന്നത്. തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ മുറി കിട്ടണമെങ്കില്‍ ആറുമാസം മുന്‍പ് ബുക്ക് ചെയ്യേണ്ട അവസ്ഥയാണെന്നും മലബാര്‍ ഭാഗങ്ങളില്‍നിന്നുള്ളവര്‍ വന്ന് മുറികളെല്ലാം കൈക്കലാക്കുകയാണെന്നും ഏരിയ സെക്രട്ടറി കുറ്റപ്പെടുത്തി.

മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള  നേതാക്കള്‍ പങ്കെടുത്ത വേദിയില്‍ വച്ചാണ് സി.പി.എം നേതാവ് ഇത്തരമൊരു പ്രാദേശിക വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. സ്വന്തം ആവശ്യങ്ങള്‍ക്കായി ദൂരദേശങ്ങളില്‍ നിന്ന് തലസ്ഥാനത്തെത്തുന്ന ജനങ്ങളെ അധിക്ഷേപിച്ച നേതാവിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10