Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം നേതാവ് ജി. സുധാകരനെ സന്ദർശിച്ച് കെ.സി. വേണുഗോപാൽ എംപി

സിപിഎം നേതാവ് ജി. സുധാകരനെ സന്ദർശിച്ച്  കെ.സി. വേണുഗോപാൽ എംപി
  തിരുവനന്തപുരം: രക്തസമ്മർദ്ദത്തെ തുടർന്ന് വിശ്രമത്തിലായ മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ സന്ദർശിച്ച് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും എംപി യുമായ കെ.സി. വേണുഗോപാൽ എംപി. കെ.സി. വസതിയിലെത്തി സന്ദർശിച്ച വിവരം ജി. സുധാകരൻ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ലോക്‌സഭാ തോൽവിയ്ക്ക് പിന്നാലെ ജി. സുധാകരന്‍ തന്‍റെ പാർട്ടിയ്ക്ക് മേലുള്ള വിമർശനം കടുപ്പിച്ചിരുന്നു. സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണമെന്നും അങ്ങനെയാണ് പാർട്ടി വളരുന്നതെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു. ആലപ്പുഴ ഹരിപ്പാട് സംഘടിപ്പിച്ച സിബിസി വാര്യര്‍ അനുസ്മരണപരിപാടിയില്‍ ഉദ്ഘാടകനായ മന്ത്രി സജി ചെറിയാന്‍ എത്താന്‍ വൈകിയതോടെ ജി. സുധാകരൻ വേദിയില്‍നിന്ന് ഇറങ്ങിപ്പോയതും പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in