Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ്: ഇഡി റെയ്ഡില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം; കോഴിക്കോട് ഇന്ന് വിശദീകരണ പൊതുയോഗം, എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

മാസപ്പടി കേസ്: ഇഡി റെയ്ഡില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം; കോഴിക്കോട് ഇന്ന് വിശദീകരണ പൊതുയോഗം, എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ഇഡി അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ സിപിഎം നീക്കം ശക്തമാക്കുന്നു. സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഹവാല അന്വേഷണത്തിലേക്ക് വ്യാപിച്ച പശ്ചാത്തലത്തിലാണ് പാര്‍ട്ടി പ്രതിരോധം തീര്‍ക്കുന്നത്.

ഇതിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിക്കുന്ന വിശദീകരണ പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിവൈഎഫ്‌ഐ നേതാവ് നന്ദുലാല്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖില്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും കേന്ദ്ര ഏജന്‍സി  പരിശോധന നടത്തിയിരുന്നു.

തുടര്‍ച്ചയായ ഇഡി നടപടികള്‍ തങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കലാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അന്വേഷണത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കേന്ദ്ര ഏജന്‍സിയുടെ നീക്കങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളിലും ഏജന്‍സിയുടെ വാര്‍ത്താക്കുറിപ്പുകളിലും അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി. തന്റെ കൈകള്‍ ശുദ്ധമാണെന്നും ഏത് രീതിയിലുള്ള പരിശോധിനെയും മറികടക്കുമെന്നും വ്യക്തമാക്കിയ പിണറായി വിജയന്‍, മകള്‍ക്കെതിരെയുള്ള ആരോപണങ്ങളെയും തള്ളിക്കളഞ്ഞു. 

Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Save your stories

Sign in