Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

പിണറായിസർക്കാരിനെതിരെ ഒടുവിൽ സി.പി.എമ്മും സമരവുമായി രംഗത്ത്

പിണറായിസർക്കാരിനെതിരെ ഒടുവിൽ സി.പി.എമ്മും സമരവുമായി രംഗത്ത്
CPM-protest-thodupuzha പിണറായിസർക്കാരിനെതിരെ ഒടുവിൽ സി.പി.എമ്മും സമരവുമായി രംഗത്ത്. സി.പി.എം.നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ തൊടുപുഴ പൊതുമരാമത്ത് ഓഫീസിനു മുന്നിൽ നടത്തിയ സമരം കൗതുകമായി. അറക്കുളം പഞ്ചായത്തിലെ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് സി.പി.എം.ആഭിമുഖ്യത്തിൽ തൊടുപുഴ പി.ഡബ്ലിയു.ഓഫീസിന് മുന്നിൽ ഉപരോധസമരം നടത്തിയത്. പിണറായി സർക്കാർ ഭരിക്കുമ്പോൾ.. സിപിഎമ്മുകാരനായ മന്ത്രി പൊതുമരാമത്ത് വകുപ്പ് ഭരിക്കുമ്പോഴാണ് റോഡ് നന്നാക്കാത്തതിന് സമരവുമായി സിപിഎം തന്നെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.  തകർന്ന റോഡുകൾ നന്നാക്കാത്ത സർക്കാരിനെതിരെ നാട്ടുകാർ സമരവുമായി രംഗത്തെത്തിയപ്പോഴാണ് ഉദ്യോഗസ്ഥരാണ് കാരണക്കാർ എന്ന വാദവുമായിട്ട് സി.പി.എം. സമരം. സർക്കാരിന്‍റെ മിക്ക വകുപ്പുകളിലും ഇതാണ് സ്ഥിതിയെന്നാണ് സമരം ഉൽഘാടനം ചെയ്ത ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.മത്തായി പറയുന്നത്. ഇവിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയുള്ള ധർണ്ണയിൽ തന്നെ തൃപ്പൂണിത്തുറയിൽ മേൽപ്പാലം നിർമാണ തകരാർ ഉദ്യോഗസ്ഥരെ ബലിയാടാക്കി മുൻ സർക്കാർ രക്ഷപെടാൻ ശ്രമിക്കുന്നു എന്നും എന്ന വിചിത്ര വാദവും ഉയർത്തി. സി.പി.എമ്മിന്‍റെ രണ്ടു ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും രണ്ട് ഏരിയ സെക്രട്ടറിമാരും പങ്കെടുത്ത ധർണ്ണയിൽ ജന പങ്കാളിത്തം പരിമിതമായിരുന്നു.  

Related articles

See all
Kerala

അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ ആളില്ല; 25 സീറ്റില്‍ പാർട്ടി ചിഹ്നത്തില്‍ മത...

Kerala

ഇടുക്കി ജില്ലാ പഞ്ചായത്തിൽ സമ്പൂർണ്ണ വിജയം ലക്ഷ്യമിട്ട് യു ഡി എഫ്

District

ലക്ഷങ്ങള്‍ മുടക്കി കുടിവെള്ള പദ്ധതി; നിർമാണത്തിലെ അശാസ്ത്രീയത മൂലം കുടിവെള്ളം നാട്ടുകാർക്ക...

District

സ്‌കൂൾ പിടിഎയുടെ അശ്രദ്ധ; സ്‌കൂൾ കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു

Save your stories

Sign in